ഇസ്‌ലാമിക ഭീകരതയ്‌ക്കെതിരേ മറ്റുമതങ്ങള്‍ ഒന്നിച്ചുനില്‍ക്കണമെന്ന് തൊഗാഡിയ
കോഴിക്കോട്: ഇസ്‌ലാമിക ഭീകരതയ്‌ക്കെതിരേ ഹിന്ദുക്കളും ക്രിസ്ത്യാനികളും ബുദ്ധമതക്കാരും ജൂതന്‍മാരും ഒന്നിച്ചുനിന്നില്ലെങ്കില്‍ വലിയ തിരിച്ചടി നേരിടേണ്ടിവരുമെന്ന് വി.എച്ച്.പി രാജ്യാന്തര വര്‍ക്കിങ് പ്രസിഡന്റ് പ്രവീണ്‍ തൊഗാഡിയ. ഇസ്‌ലാമിക ഭീകരത ലോകമെമ്പാടുമുണ്ട്. ഇതിനെതിരേ എല്ലാമതസ്ഥരും ഒന്നിച്ചുനില്‍ക്കേണ്ട കാലഘട്ടമാണിത്.
വെറുപ്പിന്റെ തത്വശാസ്ത്രം പിന്തുടരുന്നവര്‍ കൊല്ലാനും കൊല്ലപ്പെടാനും ആഗ്രഹിക്കുന്നവരാണ്. നല്ല മുസ്‌ലിം, ചീത്ത മുസ്‌ലിം എന്ന ഒന്നില്ല. ഖുര്‍ആനില്‍ പറയുന്നതാണ് ഐ.എസ് ചെയ്യുന്നത്. അതിനാല്‍ ഐ.എസിനെതിരേ മറ്റു മതക്കാര്‍ ഒന്നിക്കണമെന്നും അദ്ദേഹം കോഴിക്കോട്ട് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.
ജര്‍മനിയില്‍ അഭയവും ഭക്ഷണവും നല്‍കിയ ക്രിസ്ത്യന്‍ പുരോഹിതരെ അവര്‍ കൊന്നു. ലോകത്തിന്റെ നാനാഭാഗത്തും ഇത് ആവര്‍ത്തിക്കുന്നു. ഇനിയിത് അനുവദിക്കരുത്. അവര്‍ പെണ്‍കുട്ടികളെ സ്‌നേഹിക്കുന്നു, വിവാഹം ചെയ്യുന്നു, അതിനുശേഷം മതം മാറ്റുന്നു. ഇവര്‍ പിന്നീട് ഐ.എസ് പോരാളികളാകുന്നു. ഇതാണ് രാജ്യത്തു നടന്നുകൊണ്ടിരിക്കുന്നത്. ഇതിനൊരു മാറ്റം വേണം. ബോധവല്‍കരണത്തിലൂടെമാത്രമേ നമ്മുടെ യുവാക്കളെ സംരക്ഷിക്കാനും നേര്‍വഴിയില്‍ നടത്താനും കഴിയൂ.
ഇന്ത്യയെ മതനിരപേക്ഷ രാജ്യമാക്കി നിലനിര്‍ത്തണമെങ്കില്‍ ഏക വ്യക്തി നിയമം കൊണ്ടുവരണമെന്നാണ് തന്റെ അഭിപ്രായം. കര്‍ഷകര്‍ക്ക് പരിശീലനം നല്‍കാനാണ് താന്‍ കേരളത്തിലെത്തിയതെന്നും തൊഗാഡിയ കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."