അരനൂറ്റാണ്ടിന്റെ ഓര്‍മകളുമായി കോടഞ്ചേരിയുടെ കായിക കളരി പുതിയ കെട്ടിടത്തിലേക്ക്
കോടഞ്ചേരി: കുടിയേറ്റ കാലം മുതല്‍ കോടഞ്ചേരിയുടെ കായിക വളര്‍ച്ചക്കൊപ്പം സഞ്ചരിക്കുകയും അതിനായി ഇന്നും പ്രയത്‌നിക്കുകയും ചെയ്യുന്ന ഒരുകൂട്ടം കായിക പ്രേമികളുടെ ചിരകാല സ്വപ്നം പൂവണിഞ്ഞു.
1964ല്‍ ഏതാനും കുടിയേറ്റ കായിക പ്രേമികള്‍ ഒരുമിച്ചു കൂടി തുടങ്ങി പിന്നീട് 1969ല്‍ യങ് ലയണ്‍സ് സ്‌പോര്‍ട്‌സ് ക്ലബ് എന്ന പേരില്‍ കുടിയേറ്റ ജനതക്കൊപ്പം വളരുകയും ചെയ്ത ക്ലബിന്റെ പ്രവര്‍ത്തനം ആധുനിക സൗകര്യങ്ങളോടെയുള്ള സ്വന്തം ഇരുനില കെട്ടിടത്തിലേക്ക് മാറ്റി. 2000 സ്‌ക്വയര്‍ഫീറ്റിലുള്ള കെട്ടിടത്തില്‍ എല്ലാവിധ സൗകര്യങ്ങളും ഒരുക്കിയിട്ടുണ്ട്.
ക്ലബിന്റെ ജീവനായി ആരംഭകാലത്ത് പ്രവര്‍ത്തിച്ച് മണ്‍ മറഞ്ഞുപോയവരും ഇന്ന് സജീവമായി പ്രവര്‍ത്തിക്കുന്ന 120 അംഗങ്ങളുടെയും ഒരുമയോടെയുള്ള മുന്നേറ്റമാണ് 54 വര്‍ഷത്തിനിപ്പുറവും ഈ ക്ലബ് കോടഞ്ചേരിയില്‍ തല ഉയര്‍ത്തി മുന്നേറാന്‍ കാരണം.
അര്‍ജുന അവാര്‍ഡ് ജേതാവും ഇന്ത്യന്‍ വോളിബോള്‍ ടീം മുന്‍ ക്യാപ്റ്റനുമായ ടോം ജോസഫ് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു. ക്ലബ് പ്രസിഡന്റ് ഫ്രാന്‍സിസ് ഉഴുന്നാലില്‍ അധ്യക്ഷനായി. പഞ്ചായത്ത് പ്രസിഡന്റ് ലിസി ചാക്കോ, കൊടുവള്ളി ബ്ലോക്ക് മെംബര്‍ ആഗസ്തി പല്ലാട്ട്, ചിന്ന അശോകന്‍, ജെസി പിണക്കാട്ട്, റോബര്‍ട്ട് അറക്കല്‍,ക്ലബ് സെക്രട്ടറി കെ.എസ് ഷാജു സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."