അങ്ങാടിപ്പുറത്ത് യൂത്ത്കോണ്‍ഗ്രസ് ട്രെയിന്‍ തടഞ്ഞു
അങ്ങാടിപ്പുറം: മധ്യപ്രദേശിലെ മാന്സോറില് നടന്ന കര്‍ഷക കൂട്ടക്കുരുതിയില്‍ പ്രതിഷേധിച്ച് യൂത്ത്കോണ്‍ഗ്രസ് മലപ്പുറം പാര്‍ലമെന്റ് കമ്മിറ്റി അങ്ങാടിപ്പുറത്തു ട്രെയിന്‍ തടഞ്ഞു. രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ രാജ്യവ്യാപകമായി ട്രെയിന്‍ തടയുന്നതിന്റെ ഭാഗമായിരുന്നു സമരം.
അങ്ങാടിപ്പുറം റെയില്‍വേ റോഡില്‍നിന്ന് ആരംഭിച്ച സമരം റെയില്‍വേ സ്റ്റേഷന് പരിസരത്ത് റെയില്‍വേ സി.ഐ ഫിറോസിന്റെ നേതൃത്വത്തിലുള്ള സംഘം തടഞ്ഞു. തുടര്‍ന്നു സമരക്കാരും പൊലിസും തമ്മില്‍ ഉന്തും തള്ളുമുണ്ടായി. ഇതിനിടയില്‍ സമരക്കാരില്‍ ചിലര്‍ വലയം തകര്‍ത്തു പാളത്തിലേക്കു കടന്നു. നിലമ്പൂരില്‍നിന്നെത്തിയ ട്രെയിനിന്റെ മുന്‍വശത്തു തടിച്ചുകൂടിയ സമരക്കാരും അധികൃതരുമായി വാക്കേറ്റമുണ്ടണ്ടായി. തുടര്‍ന്നു സമരക്കാരെ പൊലിസ് അറസ്റ്റ് ചെയ്തു. പിന്നീട് ജാമ്യത്തില്‍ വിട്ടു. ഉപരോധ സമരം പി. രാധാകൃഷ്ണന് മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. റിയാസ് മുക്കോളി അധ്യക്ഷനായി. അഡ്വ. ബെന്നി തോമസ്, കെ.എസ് അനീഷ്, സി.കെ ഹാരിസ്, ഉമ്മര്‍ ചോലയില്‍, ആശിഖ് ഏലംകുളം, ലത്വീഫ് കൂട്ടാലുങ്ങല്‍, റാഫി പറമ്പൂര്, അജ്മല്‍ വെളിയോട്, ഷെഫീഖ് മൂര്‍ക്കനാട്, മനാഫ്, സമീര്‍ പാണ്ടിക്കാട്, ഷെരീഫ് മുല്ലക്കാടന്‍, ഫൈസല്‍ മക്കരപറമ്പ്, യാഖൂബ് കുന്നപ്പള്ളി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."