കര്‍ണാടകയിലെ വിദ്യാഭ്യാസ പദ്ധതിആദ്യഘട്ടം പൂര്‍ത്തീകരിച്ച് എസ്.കെ.എസ്.എസ്.എഫ്
ബംഗളൂരു: എസ്.കെ.എസ്.എസ്.എഫും ഫോര്‍വേര്‍ഡ് ഫൗണ്ടേഷനും സംയുക്തമായി കര്‍ണാടകയില്‍ നടപ്പിലാക്കുന്ന വിദ്യാഭ്യാസ പദ്ധതിയുടെ ആദ്യഘട്ടം പൂര്‍ത്തീകരിച്ചു. രാംനഗര്‍ ജില്ലയുടെ ഭാഗമായ ചന്‍പടണ താലൂക്കിലെ ഹുങ്കനൂര്‍ ഗവണ്‍മെന്റ് ഉര്‍ദു സ്‌കൂള്‍ കേന്ദ്രീകരിച്ച് ഒരു വര്‍ഷത്തിലധികമായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളുടെ ആദ്യഘട്ടം നവീകരിച്ച പ്രൈമറി ക്ലാസിന്റെ ഉദ്ഘാടനത്തോടെ പൂര്‍ത്തിയായി. രാംനഗര്‍ ജില്ലാ എജ്യുക്കേഷന്‍ കോ ഓഡിനേറ്റര്‍ ജിന്ന സാഹിബ് ക്ലാസിന്റെ ഉദ്ഘാടനം നിര്‍വഹിച്ചു.
ചന്‍പടണ ബ്ലോക്ക് എജ്യുക്കേഷന്‍ ഓഫിസറുമായി ധാരണാ പത്രം ഒപ്പിട്ട ശേഷമാണ് ഫോര്‍വേഡ് ഫൗണ്ടേഷന്‍ ഹുങ്കനൂര്‍ ഗവ. ഉര്‍ദു സ്‌കൂളിലെ വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചത്. അക്കാദമിക് മികവിനൊപ്പം അടിസ്ഥാന സൗകര്യ വികസനത്തില്‍ കൂടി ഇടപെടാന്‍ പറ്റുന്ന രീതിയിലാണ് ധാരണാ പത്രത്തില്‍ ഒപ്പുവച്ചത്. ഇതിനോടകം വിദ്യാര്‍ഥികള്‍ക്കും അധ്യാപകര്‍ക്കും നിരവധി ട്രെയിനിങ് പ്രോഗ്രാമുകള്‍ നടപ്പിലാക്കി. സ്‌കൂളിലെ അധ്യാപകരെ സഹായിക്കുന്നതിന് വേണ്ടി ഒരു വര്‍ഷത്തേക്ക് ഒരു ഫുള്‍ടൈം റിസോഴ്‌സ് പേഴ്‌സനെയും നല്‍കിയിരുന്നു. സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന കുട്ടികള്‍ പഠിക്കുന്ന സ്‌കൂളിന് പദ്ധതി വലിയ രീതിയില്‍ സഹായകമായിരുന്നു. രണ്ടാംഘട്ട പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതികളും ആവിഷ്‌കരിച്ച് വരുന്നുണ്ട്. അബൂദാബി എസ്.കെ.എസ്.എസ്.എഫ് ആണ് പദ്ധതിക്കുള്ള സാമ്പത്തിക സഹായം ചെയ്യുന്നത്.
ക്ലസ്റ്റര്‍ റിസോഴ്‌സ് പേഴ്‌സണ്‍ ഇസ്മാഈല്‍, മുഹമ്മദ് സനാഉല്ലാഹ്, സ്‌കൂള്‍ ഹെഡ്മിസ്ട്രസ് ഫര്‍ഹീന്‍ , അധ്യാപകരായ കിസുറുന്നിസ, ഗുല്‍സാര്‍ ബാനു, എസ്.വി ലക്ഷ്മി, ബംഗളൂരു ചാപ്റ്റര്‍ എസ്.കെ.എസ്.എസ്.എഫ് പ്രസിഡന്റ് അസ്‌ലം ഫൈസി, സാബിത് കാന്തപുരം, സമദ് ഉസ്താദ്, എസ്.ഡി.എം സി മെമ്പര്‍മാരായ സാബിയുല്ല ഖാന്‍, നാസിര്‍ പാഷ തുടങ്ങിയവര്‍ ചടങ്ങില്‍ സംബന്ധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."