HOME
DETAILS
MAL
കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി ഉപവസിക്കുന്നു
backup
October 21 2018 | 06:10 AM
കോഴിക്കോട്: സി.പി.എം-സംഘ്പരിവാര്‍ അക്രമങ്ങള്‍ നടക്കുന്ന വടകരയില്‍ സമാധാനജീവിതം ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് 'വടകരയെ കാക്കാന്‍, സ്വസ്ഥം വടകര' എന്ന പ്രമേയത്തില്‍ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന് എം.പിയുടെ നേതൃത്വത്തില്‍ 23ന് വടകര കോട്ടപറമ്പില്‍ ഏകദിന ഉപവാസ സമരം നടത്തും. രാവിലെ ഒന്‍പതു മുതല്‍ വൈകിട്ട് അഞ്ചുവരെ നടക്കുന്ന ഉപവാസം പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉദ്ഘാടനം ചെയ്യും. എ.ഐ.സി.സി ജനറല്‍ സെക്രട്ടറിമാരായ ഉമ്മന്‍ചാണ്ടി, കെ.സി വേണുഗോപാല്‍ എം.പി, യു.ഡി.എഫ് കണ്‍വീനര്‍ ബെന്നി ബെഹനാന്, കോണ്‍ഗ്രസ് പ്രചാരണസമിതി ചെയര്മാന് കെ. മുരളീധരന് എം.എല്‍.എ, കോണ്‍ഗ്രസ് വര്‍ക്കിങ് പ്രസിഡന്റുമാര്‍, സാമൂഹ്യ സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുത്തു സംസാരിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."