യുവതി പൊള്ളലേറ്റ് മരിച്ചു; രക്ഷിക്കാന്‍ ശ്രമിച്ച ഭര്‍ത്താവ് ആശുപത്രിയില്‍
നെയ്യാറ്റിന്‍കര: വാടകവീട്ടില്‍ യുവതി പൊള്ളലേറ്റ് മരിച്ചു. ഭര്‍ത്താവിനെ പൊള്ളലേറ്റ നിലയില്‍ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അരുവിക്കര ചെറിയ കൊണ്ണി സ്വദേശികളായ നാരായണന്‍കുട്ടിയുടെയും ഷൈലജ - ദമ്പതികളുടെ മകള്‍ ദേവിക (26)യാണ് മരിച്ചത്. ഇവരുടെ ഭര്‍ത്താവ് പരശുവയ്ക്കല്‍ ആലമ്പാറ ചിറക്കോണം രോഗിണി നിവാസില്‍ ശ്രീജിത്താണ്(31) ചികിത്സയിലുള്ളത്. ഇവര്‍ വാടകയ്ക്ക് താമസിച്ചിരുന്ന വട്ടവിള എക്കല്ലൂര്‍ ആര്‍.എസ് ഭവനില്‍ ഞായറാഴ്ച രാത്രി എട്ടരക്കായിരുന്നു സംഭവം.
കഴിഞ്ഞ കുറച്ച് കാലമായി തിരുവനന്തപുരം ശ്രീകാര്യത്തെ ഒരു ഡോക്ടറുടെ ചികിത്സയിലായിരുന്നു ദേവിക. സംഭവ ദിവസം ഡോക്ടറെ കണ്ട് ശ്രീജിത്തിന്റെ കുടുംബ വീട്ടിലും ഇവര്‍ ചെന്നിരുന്നു. വാടക വീട്ടില്‍ തിരികെയെത്തിയതിനു ശേഷമാണ് ദേവികയെ പൊള്ളലേറ്റ നിലയില്‍ കണ്ടത്. കാറില്‍നിന്ന് ഇറങ്ങി വീട്ടിലേക്ക് കയറിയ ഉടന്‍ ദേവിക ദേഹത്ത് മണ്ണെണ്ണയൊഴിച്ച് തീകൊളുത്തുകയായിരുന്നുവെന്നാണ് ബന്ധുക്കള്‍ പൊലിസിന് നല്‍കിയ മൊഴി. ദേവികയെ രക്ഷപ്പെടുത്തുവാന്‍ ശ്രമിക്കുന്നതിനിടയിലാണ് പൊള്ളലേറ്റതെന്നും ബന്ധുക്കള്‍ പറയുന്നു. മകന്‍ ദേവജിത്ത് (5) കാറില്‍ കിടന്ന് ഉറങ്ങിയതിനാല്‍ പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."