HOME
DETAILS

ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാര്‍ക്ക് സ്ഥാനക്കയറ്റമില്ല

  
backup
October 21 2018 | 06:10 AM

%e0%b4%b9%e0%b5%86%e0%b4%b2%e0%b5%8d%e2%80%8d%e0%b4%a4%e0%b5%8d%e0%b4%a4%e0%b5%8d-%e0%b4%87%e0%b4%a8%e0%b5%8d%e2%80%8d%e0%b4%b8%e0%b5%8d%e2%80%8c%e0%b4%aa%e0%b5%86%e0%b4%95%e0%b5%8d%e0%b4%9f-8

കോഴിക്കോട്: ആരോഗ്യവകുപ്പിലെ ജൂനിയര്‍ എച്ച്.ഐ, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍, ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ തസ്തികയിലേക്ക് ജീവനക്കാര്‍ക്ക് സ്ഥാനക്കയറ്റം നിഷേധിക്കുന്നതായി ആരോപണം. സര്‍ക്കാര്‍ നിശ്ചയിച്ച യോഗ്യത മാനദണ്ഡങ്ങളനുസരിച്ചാണ് 1995 മുതല്‍ പി.എസ്.സി സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ രണ്ടാം ഗ്രേഡ് ജൂനിയര്‍ എച്ച്.ഐ. മാരായി വിവിധ ജില്ലകളില്‍ നിയമിച്ചത്. എന്നാല്‍ തുടര്‍ന്ന് നടത്തിയ ഗസറ്റഡ് പദവി വരെയുള്ള വിവിധ സ്ഥാനക്കയറ്റത്തില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ മുഴുവന്‍ ഒഴിവാക്കി മറ്റുള്ളവരെ നിയമിച്ചതിനെതിരേ വ്യാപക ആക്ഷേപമാണ് ഉയര്‍ന്നിരിക്കുന്നത്.
മതിയായ യോഗ്യതയില്ലെങ്കില്‍ പി.എസ്.സി എന്തിനാണ് അഡൈ്വസ് മെമ്മോ തിയതിയുടെ അടിസ്ഥാനത്തില്‍ സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ ലിസ്റ്റ് ഒന്ന്, ലിസ്റ്റ് രണ്ടു ജില്ലാ അടിസ്ഥാനത്തില്‍ ആരോഗ്യ വകുപ്പില്‍ നിയമിച്ചതെന്ന ചോദ്യം ബാക്കിയാവുകയാണ്. സ്ഥാനക്കയറ്റം ഉള്‍പ്പെടയുള്ള സീനിയോറിറ്റി നിശ്ചയിക്കുന്നത് പി.എസ്.സി അഡൈ്വസ് മെമ്മോ തിയതിയുടെ അടിസ്ഥാനത്തിലായിരിക്കണമെന്ന് കോടതി നേരത്തെ ഉത്തരവിട്ടിരുന്നു. എന്നാല്‍ ഇതെല്ലാം മറന്നാണ് ബന്ധപ്പെട്ടവര്‍ ജീവനക്കാരുടെ സ്ഥാനക്കയറ്റത്തില്‍ അട്ടിമറി നടത്തിയിരിക്കുന്നത്.
അതേസമയം 208 പേര്‍ക്ക് സ്ഥാനക്കയറ്റം നല്‍കുകയും ചെയ്തിരുന്നു. സ്ഥാനക്കയറ്റം തടഞ്ഞതോടെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ തസ്തികയില്‍ ജോലിയില്‍ പ്രവേശിച്ച് വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും അതേ തസ്തികയില്‍ വിരമിക്കേണ്ട ഗതികേടിലാണ് ആയിരക്കണക്കിനു ജീവനക്കാര്‍. സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവര്‍ ഇന്‍ സര്‍വിസ് ട്രെയിനിങ് നേടണമെന്ന് പി.എസ്.സി യോഗ്യതയില്‍ ഉണ്ടായിരുന്നു. വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഇതേ ട്രെയിനിങ് കിട്ടിയിട്ടും പല കാരണങ്ങള്‍ പറഞ്ഞ് സ്ഥാനക്കയറ്റം മനപ്പൂര്‍വം തടയുകയാണെന്ന ആരോപണവും നിലനില്‍ക്കുന്നുണ്ട്. വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍, കേന്ദ്ര സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, എയര്‍പോര്‍ട്ട്, റെയില്‍വേ എന്നവിടങ്ങളിലെല്ലാം സാനിട്ടറി ഇന്‍സ്‌പെക്ടര്‍ ഡിപ്ലോമയുള്ളവരെ നിയമിക്കുന്നുണ്ട്.
വിഷയത്തില്‍ വിവേചനം അവസാനിപ്പിക്കാന്‍ സര്‍ക്കാരും വകുപ്പ് സെക്രട്ടറിയും അടിയന്തരമായി ഇടപെടണമെന്ന് കേരള സ്റ്റേറ്റ് ഹെല്‍ത്ത് ഇന്‍സ്‌പെക്ടേഴ്‌സ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി ആശ്രാമം പി.ആര്‍ ബാലഗോപാല്‍ ആവശ്യപ്പെട്ടു.

 

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

തൃശൂ‍ർ; ബാറിൽ മദ്യപിക്കുന്നതിനിടെയുണ്ടായ തർക്കത്തിൽ സോഡാ കുപ്പി കൊണ്ട് യുവാവിൻ്റെ തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Kerala
  •  4 hours ago
No Image

കൊല്ലത്ത് ബസിനുള്ളിൽ വിദ്യാർത്ഥികളും യുവാക്കളും തമ്മിൽ കയ്യാങ്കളി, കാരണം ഒരു നായക്കുട്ടി

Kerala
  •  5 hours ago
No Image

ചാലക്കുടി; വീട്ടില്‍ ആരുമില്ലാത്ത സമയത്ത് പ്രസവ വേദന, സ്വയം പ്രസവമെടുത്ത യുവതിയുടെ കുഞ്ഞ് മരിച്ചു

Kerala
  •  5 hours ago
No Image

ഖത്തറിന്റെ പുതിയ പരിശീലകനായി ലൂയി ഗാർഷ്യ

qatar
  •  5 hours ago
No Image

ഖത്തറിൽ നടക്കുന്ന അണ്ടർ 17 ഫുട്‌ബോൾ ലോകകപ്പിന്റെ തീയതി പ്രഖ്യാപിച്ചു

qatar
  •  5 hours ago
No Image

ലോക ചെസ് ചാംപ്യന്‍ഷിപ്പ്;13-ാം റൗണ്ടില്‍ സമനിലയിൽ പിരിഞ്ഞു; ഗുകേഷും ഡിങ് ലിറനും കലാശപ്പോരിന്

Others
  •  6 hours ago
No Image

ഗവൺമെന്റ് ജീവനക്കാർക്ക് ഏഴു ദശലക്ഷം ദിർഹമിൻ്റെ പുരസ്‌കാരം പ്രഖ്യാപിച്ച് യുഎഇ

uae
  •  6 hours ago
No Image

തോട്ടട ഐടിഐ സംഘര്‍ഷം; കണ്ണൂര്‍ ജില്ലയില്‍ നാളെ കെഎസ്‌യു പഠിപ്പ് മുടക്ക്

Kerala
  •  6 hours ago
No Image

മാടായി കോളജ് വിവാദം: പരസ്യമായി തമ്മിതല്ലി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala
  •  6 hours ago
No Image

റോഡ് മുറിച്ചുകടക്കവെ കെഎസ്ആര്‍ടിസി ബസിടിച്ച് ഭിന്നശേഷിക്കാരിയായ യുവതി മരിച്ചു; ഡ്രൈവര്‍ക്കെതിരെ കേസ്

Kerala
  •  6 hours ago