പഞ്ചായത്തുകള്‍ പൊതുജന സൗഹൃദമാക്കാന്‍ 'മിഷന്‍ വയനാട് 2018'
കല്‍പ്പറ്റ: പഞ്ചായത്തുകളില്‍ നിന്നുള്ള സേവനങ്ങള്‍ പൊതുജനങ്ങളിലേക്ക് കൃത്യമായി എത്തിച്ച് പഞ്ചായത്തുകളെ മികച്ച ജനസേവന കേന്ദ്രങ്ങളാക്കി മാറ്റാന്‍ പദ്ധതിയുമായി പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറേറ്റ്. 'മിഷന്‍ വയനാട് 2018' പദ്ധതിയിലൂടെയാണ് പഞ്ചായത്ത് ഓഫിസുകളുടെ പ്രവര്‍ത്തനം കൂടുതല്‍ കാര്യക്ഷമമാക്കുന്നത്.
പഞ്ചായത്ത് ഡെപ്യൂട്ടി ഡയരക്ടറുടെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്.
ജനങ്ങള്‍ക്ക് സര്‍കാര്‍ നല്‍കുന്ന സേവനങ്ങള്‍ ഏറ്റവും ഫലപ്രദമായി നടപ്പാക്കുന്നതിന് ജീവനക്കാര്‍ക്ക് പ്രത്യേക പരിശീലനം നല്‍കും. പദ്ധതിയുടെ ഉദ്ഘാടനം 23ന് മേപ്പാടിയില്‍ നടക്കും.
എല്ലാ പഞ്ചായത്തുകളെയും ഐ.എസ്.ഒ സര്‍ട്ടിഫിക്കറ്റിന് പ്രാപ്തമാക്കുന്ന വിധത്തിലാണ് പദ്ധതിയെന്ന് അധികൃതര്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
ഫ്രണ്ട് ഓഫിസ് ഉള്‍പ്പെടെ ഒരുക്കിയാണ് സേവനകേന്ദ്രത്തിന്റെ അന്തരീക്ഷം മാറ്റുക. ഇവിടെങ്ങളില്‍ എത്തുന്നവര്‍ക്ക് കാലതാമസമില്ലാതെ സേവനങ്ങള്‍ നല്‍കും.
ഇതുസംബന്ധിച്ച് നേരത്തെ സര്‍ക്കാര്‍ നിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചിരുന്നു. എന്നാല്‍ തുടര്‍ന്നും പല പഞ്ചായത്തുകളും ഏകീകരണമില്ലാതെയാണ് പ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നതെന്ന് ബന്ധപ്പെട്ട അധികൃതര്‍ നടത്തിയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. ഈ സാഹചര്യത്തിലാണ് ഡി.ഡി.പിയുടെ നേതൃത്വത്തില്‍ 100 ദിന കര്‍മ പരിപാടി മിഷന്‍വയനാട് 2018 എന്ന പേരില്‍ ആവിഷ്‌കരിച്ചത്.
നിര്‍ബന്ധമായും നിര്‍വഹിക്കേണ്ട 32 വിഷയങ്ങളാണ് പദ്ധതിയിലുള്ളത്. നിയമവ്യവസ്ഥകളും നടപടിക്രമങ്ങളും പാലിച്ച്‌കൊണ്ട് ഏകീകൃത രൂപത്തോടെ സേവനം നല്‍കുകയാണ് ലക്ഷ്യം.
ഇതിനായി ജില്ലാതലത്തില്‍ ഏഴ് അംഗ മോണിറ്ററിങ് കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഓരോ ഘട്ടത്തിലും സമിതി പഞ്ചായത്തുകളിലെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തി നിര്‍ദേശങ്ങള്‍ നല്‍കും. ഒരു വര്‍ഷത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തിയാക്കും.
ഇതോടെ മുഴുവന്‍ പഞ്ചായത്തുകളിലും ഐ.എസ്.ഒ നിലവാരത്തിലേക്ക് ഉയരും. നിലവില്‍ ആറ് പഞ്ചായത്തുകള്‍ ഈ നേട്ടം കൈവരിച്ചിട്ടുണ്ട്.
23ന് ഒരു മണിക്ക് നടക്കുന്ന ചടങ്ങില്‍ സി.കെ ശശീന്ദ്രന്‍ എം.എല്‍.എ പദ്ധതി ഉദ്ഘാടനം ചെയ്യും.
വാര്‍ത്താസമ്മേളനത്തില്‍ മേപ്പാടി പഞ്ചായത്ത് പ്രസിഡന്റ് കെ.കെ സഹദ്, കെ.എം സരസ്വതി, ടി.ഡി ജോണി, പി.കെ ബാലസുബ്രഹ്മണ്യന്‍, സി.വി ജിനീഷ്, പി. സുരേഷ്ബാബു പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."