മേപ്പാടി കുടിവെള്ള പദ്ധതി: ക്രമക്കേട് വിജിലന്‍സ് അന്വേഷിക്കണം: കോണ്‍ഗ്രസ്
മേപ്പാടി: കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത്, വൈത്തിരി, മുപ്പൈനാട്, മേപ്പാടി ഗ്രാമപഞ്ചായത്തുകള്‍ സംയുക്തമായി നടപ്പിലാക്കുന്ന മേപ്പാടി കുടിവെള്ള പദ്ധതിക്ക് മേപ്പാടി ഗ്രാമപഞ്ചായത്ത് കണ്ടെത്തിയ ഭൂമിയിലെ ക്രമക്കേടുകള്‍ വിജിലന്‍സ് അന്വേഷിക്കണമെന്നും സുതാര്യമായ രീതിയില്‍ പദ്ധതി എത്രയും പെട്ടന്ന് നടപ്പിലാക്കണമെന്നും ആവശ്യപ്പെട്ട് മേപ്പാടി മണ്ഡലം കോണ്‍ഗ്രസ് കമ്മിറ്റി മേപ്പാടി ഗ്രാമപഞ്ചായത്തിലേക്ക് മാര്‍ച്ചും ധര്‍ണയും നടത്തി.
ഐ.സി ബാലകൃഷ്ണന് എം.എല്‍.എ. ഉദ്ഘാടനം ചെയ്തു. കുടിവെള്ള പ്രശ്നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി കഴിഞ്ഞ യു.ഡി.എഫ്.സര്‍ക്കാറിന്റെ കാലത്ത് കൊണ്ടുവന്നിട്ടുള്ള മേപ്പാടി കുടിവെള്ള പദ്ധതിയുടെ പ്രവര്‍ത്തനങ്ങള്‍ സോഷ്യല്‍ ഓഡിറ്റിന് വിധേയമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
2010ല്‍ പതിനെട്ട് ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ ഭൂമിക്കാണ് ഇപ്പോള്‍ ഒരു കോടി 10 ലക്ഷം രൂപക്ക് വാങ്ങാന്‍ മേപ്പാടി ഗ്രാമപഞ്ചായത്ത് നീക്കം നടത്തുന്നത്. ഇതില്‍ വ്യാപകമായ ക്രമക്കേടണ്ടെന്നും അദ്ദേഹം ആരോപിച്ചു.
ബി. സുരേഷ് ബാബു അധ്യക്ഷനായി. പി.കെ അനില്‍കുമാര്‍, ഗോകുല്‍ദാസ് കോട്ടയില്‍, എന്‍. വേണുഗോപാല്‍, ഒ. ഭാസ്ക്കരന്‍, രാജു ഹെജമാഡി, കെ.ജി വര്‍ഗീസ്, എന്‍.കെ സുകുമാരന്‍, ഒ.വി റോയി, ബി.പി ബെന്നി, വി.എ ജോണ്‍, വി.എസ് ബെന്നി, രാധ രാമസ്വാമി, പി.എം മന്‍സൂര്‍, കെ ബാബു, സതീഷ് നെല്ലിമുണ്ട, ടി.എ മുഹമ്മദ്, സുജയ വേണുഗോപാല്‍, കെ.പി യൂനസ്, ബെന്നി പീറ്റര്‍, ബീനാ മേരി, യു.എം.പോള്‍, ഷംസുദ്ധീന് സംസാരിച്ചു.
ടൗണില്‍ നടന്ന പ്രകടനത്തിന് കെ.പി ഹൈദരലി, കെ.പി വില്‍സണ്‍, ഡി സുരേഷ് ബാബു, എന്‍ മജീദ്, ചന്ദ്രന്, ബീരാന്, റഷീദ്, യൂനസ്സ് നെല്ലിമുണ്ട, നോറീസ്, ടി.എം ഷാജി, സുജാത, റഫീഖ്, രവി നേതൃത്വം നല്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."