കരളിന്റെ വേദന മാറ്റണം;കരുണ തേടി സൈനുദ്ദീന്‍
കണ്ണൂര്‍ സിറ്റി: കരള്‍രോഗം ബാധിച്ച് ചികിത്സയിലായ സാമൂഹിക പ്രവര്ത്തകന് ഉദാരമനസുകളുടെ കാരുണ്യം തേടുന്നു.
കണ്ണൂര്‍ സിറ്റി മൈതാനപ്പള്ളിയിലെ സാമൂഹ്യപ്രവര്‍ത്തകനും കൂലിത്തൊഴിലാളിയുമായ എസ്.കെ സൈനുദ്ദീന്‍(59) ആണ് തുടര്‍ന്നുള്ള ചികിത്സയ്ക്കു പണം കണ്ടെത്താനാവാതെ സുമനസുകളുടെ സഹായം തേടുന്നത്.വയറു വേദനയെ തുടര്‍ന്നാണ് ആദ്യം എ.കെ.ജി ആശുപത്രിയില്‍ സൈനുദ്ദീനെ പ്രവേശിപ്പിച്ചത്. പരിശോധനയില്‍ ലിവര്‍ കാന്‍സര്‍ ആണെന്നു കണ്ടെത്തി. തുടര്‍ന്നാണ് സൈനുദ്ദീന്റെ സുഹൃത്തുക്കളുടെയും ബന്ധുകളുടെയും സഹായത്തോടെയാണ് ചികിത്സ തുടങ്ങിയത്. കേരളത്തിലെ ആശുപത്രികളില്‍ ചികിത്സ തേടിയെങ്കിലും കോയമ്പത്തൂര്‍ മാത്രമാണ് ഈ അസുഖത്തിന് ചികിത്സയുള്ളതെന്നറിഞ്ഞത്. ഭാര്യയും വിദ്യാര്‍ഥികളായ രണ്ടു കുട്ടികളും അടങ്ങുന്ന സൈനുദ്ദീന്റെ നിര്‍ധന കുടുംബത്തിനു ലക്ഷങ്ങളുടെ ചികിത്സാ ചെലവ് താങ്ങാവുന്നതല്ല. ഇദ്ദേഹത്തിന്റെ ചികിത്സക്കായുള്ള തുക കണ്ടെത്താനായി എന്‍.പി ശ്രീനാഥ് ചെയര്‍മാനായും കെ. സഹറാസ് കണ്‍വീനറായും നാട്ടുകാരുടെ നേതൃത്വത്തില്‍ ചികിത്സാസഹായ കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. സൈനുദ്ദീന്‍ ചികിത്സാ സഹായസംഘം എന്ന പേരില്‍ കേരള ഗ്രാമീണ ബാങ്കില്‍ ഒരു അക്കൗണ്ട് തുടങ്ങിയിട്ടുണ്ട്. അക്കൗണ്ട് നമ്പര്‍: 40431101036109, ഐ.എഫ്.എസ്.ഇ കോഡ്: ഗഘഏആ 0040431.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."