HOME
DETAILS
MAL
സ്കൂള്‍ പരിസരത്തെ കടകളില്‍ ലഹരി ഉല്പന്നങ്ങള് പിടികൂടി
backup
June 08 2017 | 19:06 PM
ഇരിട്ടി: ഇരിട്ടി പൊലിസ് സബ് ഡിവിഷനിലെ സ്കൂള്‍ പരിസരത്ത് നടത്തിയ റെയ്ഡില്‍ എട്ടു കടകളില്‍ നിന്നു ലഹരി ഉത്പന്നങ്ങളും നിരോധിത പുയകില ഉത്പന്നങ്ങളും ബീഡിയും സിഗരറ്റും പിടികൂടി. എട്ടു കട ഉടമകള്‍ക്കെതിരെയും പൊലിസ് കേസെടുത്തു. ഉളിക്കല്‍, കേളകം, മുഴക്കുന്ന്, ഇരിട്ടി, ഇരിക്കൂര്‍, പേരാവൂര്‍ പൊലിസ് സ്റ്റേഷന് പരിധിയിലാണു ദൂരപരിധി ലംഘിച്ച് സ്കൂള്‍ പരിസരത്ത് ലഹരി ഉത്പന്നങ്ങള്‍ വിറ്റഴിച്ചത്. സ്കൂള്‍ തുറന്നതോടെ വിദ്യാര്‍ഥികളെ ലക്ഷ്യമിട്ട് കഞ്ചാവ് മയക്കുമരുന്ന് മാഫിയ പിടിമുറുക്കുന്നതായുള്ള വിവരത്തെ തുടര്‍ന്നാണു ഡിവൈ.എസ്.പി പ്രജീഷ് തോട്ടത്തിലിന്റെ നേതൃത്വത്തില്‍ റെയ്ഡ് നടത്തിയത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."