ജനറലാശുപത്രിയില്‍ കഴിയാന്‍ രക്ഷാകവചം ധരിക്കണം
തലശ്ശേരി: തലശ്ശേരി ജനറലാശുപത്രിയില്‍ കഴിയുന്ന രോഗികളും കൂട്ടിരിപ്പുകാരും മേല്‍ക്കൂര അടര്‍ന്നുവീഴുന്നതിനാല്‍ രക്ഷാകവചം ധരിക്കേണ്ട അവസ്ഥയില്‍.
ഏത് നിമിഷവും കോണ്‍ക്രീറ്റ് അടര്‍ന്ന് വീഴുമെന്നതിനാല്‍ പ്രവസവ വാര്‍ഡില്‍ പോലും രോഗികളും കൂട്ടിരിപ്പുകാരും ഭയപ്പാടിലാണ്. കഴിഞ്ഞ ദിവസം പ്രസവ വാര്‍ഡിലെ മേല്‍ക്കൂരയുടെ കോണ്‍ക്രീറ്റ് അടര്‍ന്ന് വീണതിനെത്തുടര്‍ന്ന് അമ്മയും ഒരു ദിവസം പ്രായമായ കുഞ്ഞും തലനാരിഴക്കാണ് രക്ഷപ്പെട്ടത്. ലക്ഷങ്ങള്‍ ചെലവിട്ട് ഇവിടെ നവീകരണ പ്രവര്‍ത്തനം നടത്തിയിട്ടും സുരക്ഷിതമായി രോഗികള്‍ക്ക് ഇവിടെ കിടക്കാന്‍ കഴിയാത്തത് ആശങ്ക പരത്തുകയാണ്. പുരുഷന്‍മാരുടെ വാര്‍ഡ്, സ്ത്രീകളുടെ വാര്‍ഡ്, സര്‍ജിക്കല്‍ വാര്‍ഡ് എന്നിവിടങ്ങളിലും ഇതേ ഭീഷണിയുണ്ട്.
മഴക്കാലമാകുമ്പോള്‍ മേല്‍ക്കൂരയ്ക്ക് ഈര്‍പം തട്ടുന്നതിനെത്തുടര്‍ന്നാണ് പഴകിയ കോണ്‍ക്രീറ്റും സിമന്റും ആശുപത്രിയില്‍ പതിവായി അടര്‍ന്നു വീഴുന്നത്. ഇതിന് ശാശ്വത പരിഹാരം കാണാന്‍ ഇതുവരെ അധികൃതര്‍ക്കായിട്ടില്ല. സംഭവം സംബന്ധിച്ച് മനുഷ്യാവകാശ സംരക്ഷണ മിഷന്‍ സംസ്ഥാന ഓര്‍ഗനൈസിങ് സെക്രട്ടറി ഇ. മനിഷ് ആരോഗ്യമന്ത്രിക്ക് പരാതി നല്‍കിയിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."