അബ്ദുല്‍സലാം മുസ്‌ലിയാരുടെ വിയോഗം ഉള്‍ക്കൊള്ളാനാകാതെ ചിറയന്‍ങ്കാട് നിവാസികള്‍
കുന്നംകുളം: റംസാന്‍ വൃതാനുഷ്ടാന നാളുകളിലുള്‍പടെ സുബിഹിയ്ക്കും മുന്‍പായി മധുരമേറും ഖുര്‍ആന്‍ സുക്തങ്ങളുമായി കാട്ടകാമ്പാല്‍ ചിറയങ്കാട് നിവാസികളുടെ ഹൃദയത്തിലേക്ക് ആവാഹിച്ചെത്തിയിരുന്ന ആ ശബ്ദം നിലച്ചു. ചിറയന്‍ങ്കാട് ഉസ്താദ് അബ്ദുല്‍സലാം മുസ്‌ലിയാരുടെ വിയോഗം മഹല്ല് നിവാസികള്‍ക്ക് ഇനിയും ഉള്‍കൊള്ളാനായിട്ടില്ല. 1983ലാണ് ഉസ്താദ് ഇവിടെ സേവനത്തിനെത്തിയത്. പിന്നീട് നാട്ടുകാരനിലൊരാളായി മാറി. ചിറയന്‍ങ്കാട് ഉല്‍ഫത്തുല്‍ ഇസ്‌ലാം മദ്‌റസയിലെ അധ്യാപകനും സദര്‍, സഹഖത്വീബ് എന്നീ നിലകളില്‍ 33 വര്‍ഷക്കാലം സേവനമനുഷ്ടിച്ചിട്ടുണ്ട്.
മാധുര്യ മേറുന്ന ഖുറാന്‍ പാരയണ മായിരുന്നു ഇദ്ദേഹത്തിന്റെ പ്രത്യേകത. വിവാഹം, മരണം, വീട് താമസം തുടങ്ങി ഏത് ആവശ്യങ്ങളിലും ഖുര്‍ആന്റെ മാധുര്യവുമായി ഉസ്താദ് ഉണ്ടാകും. സമസ്തയുടേയും പോഷക സംഘടനകളുടേയും പ്രവര്‍ത്തനങ്ങളില്‍ നേതൃത്വപരമായ പങ്ക് വഹിക്കാന്‍ മഹല്ല് മദ്‌റസാ തലം മുതല്‍ മുന്‍നിര യിലുണ്ടായിരുന്നു.
പടിഞ്ഞാറങ്ങാടിക്കടുത്ത് തൊഴൂക്കര മുഴവന്‍കോട്ടില്‍ യൂസഫ് മുസ്‌ലിയാരുടേയും ഫാത്തിമ്മയുടേയും മകനാണ് 63 കാരനായ അബ്ദുള്‍സലാം മുസ്‌ലിയാര്‍. വൃക്കസം മ്പന്ധ മായരോഗത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെയാണ് മരണ മടഞ്ഞത്. ഖദീജയാണ് ഭാര്യ. മക്കള്‍ ജമാല്‍, റുഖിയ, റുബീന, ബല്‍ക്കീസ്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."