HOME
DETAILS
MAL
അപകടക്കെണിയൊരുക്കി വൈദ്യുത തൂണ്‍
backup
June 08 2017 | 19:06 PM
ചൊക്ലി: മേക്കുന്ന്-പാനൂര്‍ റോഡില്‍ യാത്രക്കാരെ കാത്തിരിക്കുന്നത് അപകടക്കെണി. കനകമല റോഡിനടുത്ത് വളവില്‍ വാഹനങ്ങള്‍ ഇടിച്ചതിനെത്തുടര്‍ന്ന് അടിഭാഗം ദ്രവിച്ച വൈദ്യുത തൂണ്‍ ആണ് വാഹനയാത്രക്കാര്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും പേടി സ്വപ്‌നമാവുന്നത്. റോഡിലെ കുത്തനെയുള്ള കയറ്റവും ഇറക്കവും കാരണം നിരവധി അപകടങ്ങള്‍ നടന്ന ഈ റോഡ് നവീകരിച്ച് വീതൂകൂട്ടിയതിനു ശേഷവും വൈദ്യുതിതൂണ്‍ അധികൃതര്‍ മാറ്റി സ്ഥാപിക്കാത്തതാണ് വിമര്‍ശനത്തിനിടയാക്കിയത്. തൂണ്‍മാറ്റി സ്ഥാപിക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."