HOME
DETAILS
MAL
സഊദി സൈനികകേന്ദ്രങ്ങള്‍ക്ക് നേരെ ഹൂതി ആക്രമണം
backup
August 26 2019 | 18:08 PM
റിയാദ്: സഊദി തലസ്ഥാന നഗരിയായ റിയാദിലെ സൈനിക കേന്ദ്രങ്ങള്‍ക്ക് നേരെ ആക്രമണം നടത്തിയതായി യമനിലെ വിമത വിഭാഗമായ ഹൂതികള്‍ അവകാശപ്പെട്ടു. ഒന്നിലധികം തവണകളായി ഡ്രോണ്‍ ആക്രമണങ്ങളാണ് നടത്തിയതെന്നാണ് ഹൂതി നിയന്ത്രണത്തിലുള്ള അല്‍ മസീറ ടെലിവിഷനിലൂടെ ഇവര്‍ അവകാശപ്പെട്ടത്. ജനങ്ങളോട് സൈനിക കേന്ദ്രങ്ങള്‍ക്ക് സമീപത്ത് നിന്നു മാറിനില്ക്കാന് ആവശ്യപ്പെടുന്നതായും ഹൂതികള്‍ ടെലിവിഷനിലൂടെ ആവശ്യപ്പെട്ടു. എന്നാല്‍, ആക്രമണം നടത്തിയ കാര്യം സഊദി അധികൃതര്‍ നിഷേധിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."