ആരാധനാലയങ്ങള്‍ ചോരക്കളമാക്കരുത്: ഹമീദലി ശിഹാബ് തങ്ങള്‍
വാകേരി: വിശ്വാസികള്‍ പുണ്യ കേന്ദ്രങ്ങളായി കാണുന്ന സ്ഥലങ്ങളും ആരാധനാലയങ്ങളും സംഘര്‍ഷമുണ്ടാക്കിയും രാഷ്ട്രീയ താല്‍പര്യങ്ങള്‍ക്കായി ഉപയോഗപ്പെടുത്തി സമരങ്ങള്‍ സൃഷ്ടിച്ചും ചോരക്കളമാക്കാരുതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ അഭ്യര്‍ഥിച്ചു.
മത നിയമങ്ങള്‍ പറയേണ്ടതും നടപ്പിലാക്കേണ്ടതും മതപണ്ഡിതന്മാരാണ്. എന്നാല്‍ ഭരണഘടന അവകാശമായി അനുവദിച്ച വിശ്വാസ വിഷയങ്ങളില്‍ അനാവശ്യമായ ഇടപെടലുകള്‍ നടത്തി രാജ്യത്തിന്റെ സമാധാനാന്തരീക്ഷം തകര്‍ക്കാനാണ് പലരും ശ്രമിച്ചു കൊണ്ടിരിക്കുന്നത്. അത്തരക്കാരെ നാം തിരിച്ചറിയണമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.
വാകേരി ശിഹാബ് തങ്ങള്‍ ഇസ്‌ലാമിക് അക്കാദമിയുടെ കീഴില്‍ നടന്ന വാര്‍ഷിക മതപ്രഭാഷണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വാഗത സംഘം ചെയര്‍മാന്‍ ഹംസ ഹാജി കല്ലുവയല്‍ അധ്യക്ഷനായി.സിംസാറുല്‍ ഹഖ് ഹുദവി മുഖ്യപ്രഭാഷണം നടത്തി. വി.കെ അബ്ദു റഹ്മാന്‍ ദാരിമി, കെ.കെ.എം ഹനീഫല്‍ ഫൈസി, ഇ അബൂബക്കര്‍ ഫൈസി, അബ്ദുല്ല മാടക്കര, പി.പി അബ്ദുല്‍ ഖാദര്‍, ഉമര്‍ ഹാജി ചുള്ളിയോട്, അഷ്‌റഫ് ദാരിമി, മുസ്തഫ ദാരിമി, ഹംസക്കുട്ടി, കെ.എ നാസര്‍ മൗലവി, കെ.കെ സൈദലവി, നൗഫല്‍ മാസ്റ്റര്‍, നൂറുദ്ധീന്‍ ഹാജി, മുഹമ്മദ് പനന്തറ, കെ ആലിക്കുട്ടി, അബു മണിച്ചിറ സംസാരിച്ചു.
സ്ഥാപന കലണ്ടര്‍ പ്രകാശനം സുല്‍ത്താന നാസറിന് നല്‍കി തങ്ങള്‍ നിര്‍വഹിച്ചു. ജന.സെക്രട്ടറി മുഹമ്മദ് ദാരിമി വാകേരി സ്വാഗതവും സെക്രട്ടറി ഹാരിസ് ബനാന നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."