ഇറാന് പ്രസിഡന്റുമായി താന്‍ യോജിച്ച സമയത്ത് ചര്‍ച്ച നടത്തുമെന്ന് ട്രംപ്
പാരിസ്: സാഹചര്യങ്ങള്‍ ഒത്തുവന്നാല്‍ ഇറാന് പ്രസിഡന്റ് ഹസന് റൂഹാനിയുമായി ചര്‍ച്ച നടത്തുമെന്നും ഇറാന് ഏറെ മാറിയിട്ടുണ്ടെന്നും യു.എസ് പ്രസിഡന്റ് ട്രംപ്. ജി-7 ഉച്ചകോടിയിലേക്ക് ഇറാന് വിദേശകാര്യമന്ത്രി മുഹമ്മദ് ജാവേദ് ദരീഫ് അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത് തന്റെ അറിവോടെയും അനുമതിയോടെയുമാണെന്നും ട്രംപ് പറഞ്ഞു.
അദ്ദേഹം വരുന്ന കാര്യം എനിക്കറിയാമായിരുന്നു. മാക്രോണ്‍ ചെയ്യുന്നതെന്തെന്ന് ഞാനറിഞ്ഞിരുന്നു. അയാളെ വിളിക്കുന്നതിന് തന്റെ അനുമതി വാങ്ങിയിരുന്നു-ട്രംപ് പറഞ്ഞു. അതേസമയം ഇറാന് മന്ത്രിയോടൊപ്പം ചര്‍ച്ചയ്ക്ക് ഇരിക്കാനുള്ള സമയമാണിതെന്ന് കരുതുന്നില്ലെന്നും ട്രംപ് വ്യക്തമാക്കി. ഇത് വളരെ നേരത്തെയായിപ്പോയി. എനിക്ക് താല്പര്യമില്ല- അദ്ദേഹം തുടര്‍ന്നു. എന്നാല്‍ ശക്തമായ ഒരു ഇറാനെയാണ് താന്‍ ആഗ്രഹിക്കുന്നത്. ഇറാനില്‍ അധികാരമാറ്റത്തിന് താന്‍ ശ്രമിക്കുന്നില്ലെന്നും ട്രംപ് പറഞ്ഞു.
മേഖലയിലെ സായുധസംഘങ്ങളെ പിന്തുണയ്ക്കുന്നതും ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയുമായി ബന്ധപ്പെട്ട് പുതിയ ചര്‍ച്ചയ്ക്ക് ഇറാനെ നിര്‍ബന്ധിക്കുമെന്ന് നേരത്തെ ട്രംപ് പറഞ്ഞിരുന്നു.
എന്നാല്‍ യു.എസിനെ വിശ്വാസമില്ലെന്നു പറഞ്ഞ് ഇറാന് അതിനെ തള്ളുകയായിരുന്നു. ജി-7 ഉച്ചകോടിയിലേക്കുള്ള വിദേശകാര്യമന്ത്രിയുടെ സന്ദര്‍ശനത്തോടനുബന്ധിച്ച് പടിഞ്ഞാറന്‍ രാജ്യങ്ങളുമായി ഇറാന് ചര്‍ച്ചക്കു തയാറാണെന്ന് പ്രസിഡന്റ് ഹസന് റൂഹാനി പറഞ്ഞിരുന്നു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."