പെരിങ്ങളത്ത് ഡെങ്കിപ്പനി പടരുന്നു; രണ്ടുപേര്‍ ചികിത്സ തേടി
ചൊക്ലി :പാനൂര്‍ നഗരസഭയിലെ പെരിങ്ങളം പ്രാഥമികാരോഗ്യ കേന്ദ്രത്തിന് പരിധിയിലെ അണിയാരം മേഖലയില്‍ ഡെങ്കിപ്പനി ബാധിച്ച് രണ്ട് പേര് ആശുപത്രിയില്‍ ചികിത്സ തേടി. പെരിങ്ങളം അണിയാരം പ്രദേശത്തെ രണ്ട് സ്ത്രീകളാണ് ആശുപത്രിയില്‍ ചികിത്സ തേടിയത്. കഴിഞ്ഞ മാസം അണിയാരത്തെ ഒരു യുവാവ് കോഴിക്കോട് മെഡിക്കല്‍ കോളജിലും ചികിത്സ നേടിയിരുന്നു. ഡെങ്കിപ്പനി പടരുന്ന സാഹചര്യത്തില്‍ നഗരസഭാ അധികൃതരും ആരോഗ്യ വകുപ്പ് അധികൃതരും വീടുകള്‍ കേന്ദ്രീകരിച്ച് ബോധവല്കരണം നടത്തി. അണിയാരം ശ്രീനാരായണ മഠത്തില്‍ നടന്ന ബോധവല്കരണ ക്യാംപ് പാനൂര്‍ നഗരസഭ ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്മാന് ഇ.എ നാസര്‍ ഉദ്ഘാടനം ചെയ്തു. ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ മഹേഷ് കൊളോറ, സി.ബി മഞ്ചിത്, കെ.പി അനന്തന്, നഗരസഭാ കൗണ്‍സിലര്‍മാരായ സുനിത, കെ.കെ ഖദീജ സംസാരിച്ചു. പെട്ടെന്നുണ്ടാകുന്ന കടുത്ത പനി, കണ്ണുകളില്‍ കടുത്ത വേദന, കഠിനമായ തലവേദന, ശരീര വേദന, നാഡീവേദന, ശരീരത്തില്‍ ചുവന്ന പാടുകള്‍, വിശപ്പില്ലായ്മ, ഛര്‍ദ്ദി എന്നിവ ശ്രദ്ധയില്‍പ്പെട്ടാല്‍ പെട്ടെന്നുതന്നെ ചികിത്സ തേടേണ്ടതാണെന്നും ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."