HOME
DETAILS
MAL
ഇനി ഇന്തോനേഷ്യയുടെ തലസ്ഥാനം ബോര്‍നിയോ ദ്വീപ്
backup
August 26 2019 | 18:08 PM
ജക്കാര്‍ത്ത: ഇന്തോനേഷ്യയുടെ പുതിയ തലസ്ഥാനം ഇനി ബോര്‍നിയോ ദ്വീപ്. പ്രസിഡന്റ് ജോകോ വിദോദോയാണ് ഇതുസംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. ഇതോടെ പ്രളയക്കെടുതി അനുഭവിക്കുന്ന ജക്കാര്‍ത്തയില്‍ നിന്ന് തലസ്ഥാനം മാറ്റുകയെന്ന നീണ്ട നാളത്തെ സര്‍ക്കാരിന്റെ ആഗ്രഹം യാഥാര്‍ഥ്യമാവും. ഇതിനായി 1,80,000 ഹെക്റ്റര്‍ ഭൂമി ദ്വീപില്‍ സര്‍ക്കാര്‍ സ്വന്തമാക്കിയിട്ടുണ്ട്.
തലസ്ഥാനമാറ്റം യാഥാര്‍ഥ്യമാവുന്നതിന് 3,300 കോടി ഡോളറിന്റെ പദ്ധതി സര്‍ക്കാര്‍ പ്രഖ്യാപിച്ചിട്ടുണ്ട്.
ലോകത്തെ അതിവേഗം മുങ്ങിക്കൊണ്ടിരിക്കുന്ന നഗരങ്ങളിലൊന്നായ ജക്കാര്‍ത്തയുടെ മൂന്നിലൊന്ന് 2050ഓടെ മുങ്ങുമെന്നാണ് കരുതുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."