HOME
DETAILS

ആമസോണ്‍ സംരക്ഷണത്തിന് 22 മില്യന്‍ ഡോളര്‍ അനുവദിച്ച് ജി-7

  
backup
August 26 2019 | 18:08 PM

%e0%b4%86%e0%b4%ae%e0%b4%b8%e0%b5%8b%e0%b4%a3%e0%b5%8d%e2%80%8d-%e0%b4%b8%e0%b4%82%e0%b4%b0%e0%b4%95%e0%b5%8d%e0%b4%b7%e0%b4%a3%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%a8%e0%b5%8d-22-%e0%b4%ae

 

ബ്രസീലിയ: ബ്രസീലില്‍ ആമസോണ്‍ കാടുകള്‍ കത്തുന്നത് ഗുരുതരമായ ആഗോള പരിസ്ഥിതി പ്രശ്‌നമായി മാറിയിരിക്കെ ആമസോണിന്റെ സംരക്ഷണത്തിനായി ഫ്രാന്‍സില്‍ ചേര്‍ന്ന ജി-7 രാജ്യങ്ങളുടെ ഉച്ചകോടി 22 മില്യന്‍ ഡോളര്‍ അനുവദിച്ചു. ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോനാണിത് അറിയിച്ചത്. തീ കെടുത്താനുള്ള വിമാനങ്ങള്‍ ലഭ്യമാക്കുന്നതിനായി ഈ തുക ഉടന്‍ അനുവദിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അതിനിടെ ആമസോണ്‍ സംരക്ഷണത്തിനായി ഹോളിവുഡ് നടന്‍ ലിയനാഡോ ഡി കാപ്രിയോ അഞ്ച് മില്യണ്‍ ഡോളര്‍ (ഏതാണ്ട് 36 കോടി ഇന്ത്യന്‍ രൂപ) സംഭാവന ചെയ്തു. ഡി കാപ്രിയോയുടെ പരിസ്ഥിതി സംഘടനയായ എര്‍ത്ത് അലൈന്‍സാണ് ആമസോണ്‍ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ക്ക് പണം നല്‍കുക.
ഈ വര്‍ഷം ആമസോണ്‍ മഴക്കാടുകളില്‍ 72,000ത്തിലധികം തീ പിടിത്തങ്ങളുണ്ടായതായി ബ്രസീലിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഫോര്‍ സ്‌പേസ് റിസര്‍ച്ച് പറയുന്നു. ആമസോണ്‍ കാടുകളുടെ നശീകരണം അന്തരീക്ഷത്തിലേക്ക് വന്‍തോതില്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് പുറന്തള്ളാന്‍ കാരണമാകുന്നു. വര്‍ദ്ധിച്ച കാര്‍ബണ്‍ പുറന്തള്ളല്‍ ആവാസവ്യവസ്ഥയെ തകര്‍ക്കുന്നുവെന്നും വെബ്‌സൈറ്റ് പറയുന്നു. ആമസോണ്‍ കാടുകള്‍ കത്തിയെരിയുമ്പോള്‍ എന്തുകൊണ്ട് ആരും ഒന്നും മിണ്ടുന്നില്ലെന്ന് ഡി കാപ്രിയോ ചോദിച്ചിരുന്നു.
തീപിടിത്തത്തില്‍ നിന്നുള്ള പുക തിങ്കളാഴ്ച സാവോപോളോ നഗരത്തില്‍ കരിനിഴല്‍ വീഴ്ത്തിയിരുന്നു. ശക്തമായ കാറ്റിനൊപ്പം 2,700 കിലോമീറ്റര്‍ അകലെനിന്നും ആമസോണസ്, റോണ്ടോണിയ എന്നീ സംസ്ഥാനങ്ങളില്‍ എത്തിയ കനത്ത പുക ഒരു മണിക്കൂറോളം പ്രദേശത്തെയാകെ ഇരുട്ടിലാക്കി. തീപ്പിടിത്തം ഇപ്പോഴും പലയിടങ്ങളിലായി തുടര്‍ന്നുകൊണ്ടിരിക്കുകയാണ്.
വരണ്ട കാലങ്ങളില്‍ സാധാരണ ബ്രസീലില്‍ കാട്ടുതീ ഉണ്ടാവാറുണ്ട്. എന്നാല്‍ വിവിധ ആവശ്യങ്ങള്‍ക്കായി മനപ്പൂര്‍വം വനനശീകരണവും അനുസ്യൂതമായി നടക്കുന്നുണ്ട്. അതേസമയം കര്‍ഷകര്‍ ഭൂമി വൃത്തിയാക്കാന്‍ കാട് വെട്ടിമാറ്റി തീയിടുമ്പോള്‍ ഉണ്ടാകുന്ന പുകയാണിതെന്നാണ് ബ്രസീല്‍ പ്രസിഡണ്ട് ജെയിര്‍ ബോള്‍സോനാരോ പറയുന്നത്. എന്നാല്‍ കാര്യങ്ങള്‍ അങ്ങനെയല്ലെന്നും അസാധാരണമാംവിധം കാട്ടുതീ കൂടുതല്‍ സ്ഥലങ്ങളിലേക്ക് വ്യാപിക്കുകയാണെന്നും വിശ്വസനീയ ഏജന്‍സികള്‍ പറയുന്നു. ലോകരാഷ്ട്രങ്ങള്‍ ബ്രസീലിനെതിരേ സാമ്പത്തിക ഉപരോധഭീഷണി ഉയര്‍ത്തിയതോടെയാണ് ബോള്‍സോനാരോ തീ കെടുത്താന്‍ സൈന്യത്തെ അയച്ചത്. ഇപ്പോള്‍ വിമാനങ്ങളില്‍ നിന്ന് ജലം വര്‍ഷിച്ചാണ് തീ കെടുത്തുന്നത്.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago