ശബരിമല: ക്ഷേത്രാചാരങ്ങളെ ബഹുമാനിക്കണമെന്ന് രജനികാന്ത്
ചെന്നൈ: വര്‍ഷങ്ങളായി തുടരുന്ന ശബരിമല ക്ഷേത്രാചാരങ്ങളിലും അനുഷ്ഠാനങ്ങളിലും ആരും ഇടപെടരുതെന്ന് അതിനെ ബഹുമാനിക്കണമെന്നും തമിഴ് സൂപ്പര്‍ താരം രജനികാന്ത്. ശബരിമല സ്ത്രീപ്രവേശനവുമായി ബന്ധപ്പെട്ട വിഷയത്തില്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്.
എല്ലാ കാര്യങ്ങളിലും പുരുഷന്മാര്‍ക്കൊപ്പം സ്ത്രീകള്‍ക്കും തുല്യത വേണമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. എന്നാല്‍ അതിന്റെ പേരില്‍ വര്‍ഷങ്ങളായി തുടരുന്ന ആചാരത്തെ ലംഘിക്കരുത്. രാജ്യത്തെ ഓരോ ക്ഷേത്രങ്ങള്‍ക്കും അതിന്റേതായ അനുഷ്ഠാനങ്ങളുണ്ട്. ഇതെല്ലാം വര്‍ഷങ്ങളായി തുടരുന്നതാണ്. അതുകൊണ്ടുതന്നെ ഇതില്‍ ഇടപെട്ട് ക്ഷേത്രങ്ങളുടെ പവിത്രതയെ കളങ്കപ്പെടുത്തുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തില്‍ സുപ്രിംകോടതി വിധി അംഗീകരിക്കുന്നു. എന്നാല്‍ മതകാര്യത്തിലും അതുമായി ബന്ധപ്പെട്ട ആചാരങ്ങളിലും ഇടപെടുന്നത് ശരിയല്ല. മീ റ്റു വിവാദത്തില്‍ രജനികാന്ത് തന്റെ നിലപാട് വ്യക്തമാക്കി. നിരവധി സ്ത്രീകള്‍ക്കുനേരെയുണ്ടായ പീഡനം സംബന്ധിച്ചുള്ള വിവരങ്ങള്‍ പുറത്ത് വരുന്നത് നല്ല കാര്യമാണ്. സ്ത്രീകളെ സംബന്ധിച്ചിടത്തോളം മീ റ്റൂ പ്രയോജനകരമായതാണ്. എന്നാല്‍ ഇതിനെ ദുരുപയോഗം ചെയ്യുന്നത് ശരിയല്ല.
പുതിയ രാഷ്ട്രീയ പാര്‍ട്ടിയെ സംബന്ധിച്ചുള്ള കാര്യത്തിലും അദ്ദേഹം വ്യക്തമായ നിലപാട് വ്യക്തമാക്കി. പാര്‍ട്ടി രൂപീകരണത്തിന്റെ 90 ശതമാനം പ്രവര്‍ത്തനങ്ങളും പൂര്‍ത്തിയായിക്കഴിഞ്ഞു. അനുയോജ്യമായ സമയത്ത് പാര്‍ട്ടി പ്രഖ്യാപനം നടത്തുമെന്നും രജനികാന്ത് പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."