അമൃത്്‌സര്‍ ട്രെയിന്‍ അപകടം ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് റെയില്‍വേ
അമൃത്‌സര്‍: പഞ്ചാബിലെ അമൃത്്‌സറിലുണ്ടായ ട്രെയിന്‍ അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് റെയില്‍വേ. ദസറ ആഘോഷത്തിനിടയില്‍ രാവണന്റെ കോലം കത്തിക്കുന്നത് കാണാനായി റെയില്‍ പാളത്തില്‍ ജനങ്ങള്‍ കയറി നിന്നതാണ് അപകടത്തിന് കാരണമായത്. അപകടത്തില്‍ രാവണന്റെ വേഷം ധരിച്ച ധല്‍ബീര്‍ സിങും മരിച്ച സാഹചര്യത്തില്‍ കുടുംബത്തിന് ജോലി നല്‍കണമെന്ന ആവശ്യം ബന്ധുക്കള്‍ ഉന്നയിച്ചപ്പോഴാണ് അപകടത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുക്കാനാകില്ലെന്ന് റെയില്‍വേ അറിയിച്ചത്. ഹോഷിയാര്‍പൂരില്‍ നിന്ന് അമൃത്്‌സറിലേക്ക് പോകുന്ന പാസഞ്ചര്‍ ട്രെയിനിടിച്ചാണ് ഉത്സവം കാണാനെത്തിയവര്‍ മരിച്ചത്.
ധല്‍ബീര്‍ സിങിന്റെ മരണത്തോടെ അനാഥമായ കുടുംബത്തിന് സഹായമായി ഇയാളുടെ ഭാര്യക്ക് ജോലി നല്‍കണമെന്ന് ബന്ധുക്കള്‍ പഞ്ചാബ് സര്‍ക്കാരിനോട് ആവശ്യപ്പെട്ടിട്ടുണ്ട്.
കഴിഞ്ഞ വെള്ളിയാഴ്ചയാണ് ജോധാ പടകില്‍ അപകടമുണ്ടായത്. രാവണന്റെ രൂപമുണ്ടാക്കി ഇതിന് തീകൊടുക്കുന്നത് കാണാനായി സമീപത്തെ റെയില്‍വേ ട്രാക്കിലടക്കം നിരവധിപേരാണ് ഒത്തുകൂടിയത്. പാളത്തില്‍ ഏതാണ്ട് 700ലധികം പേരുണ്ടായിരുന്നുവെന്നാണ് കണക്കാക്കുന്നത്. രാവണന്റെ രൂപത്തിന് തീകൊളുത്തിയ ഉടനെ പടക്കവും പൊട്ടിച്ചു. സ്‌ഫോടനത്തില്‍ ട്രെയിനിന്റെ ശബ്ദം കേള്‍ക്കാതിരുന്നതാണ് പാളത്തില്‍ നിന്ന് ആളുകള്‍ മാറാതിരിക്കാന്‍ കാരണമായത്.
അറുപതുപേര്‍ സംഭവ സ്ഥലത്തു തന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ ഒരാള്‍ ഇന്നലെ ആശുപത്രിയിലും മരിച്ചു.
റെയില്‍ പാളത്തിനടുത്തായി ദസറ ആഘോഷം സംഘടിപ്പിക്കുന്ന വിവരം റെയില്‍വേയെ മുന്‍കൂട്ടി അറിയിച്ചിരുന്നില്ലെന്നും റെയില്‍വേ അധികൃതര്‍ അറിയിച്ചു. അപകടത്തിന്റെ ഉത്തരവാദിത്തം ട്രെയിന്‍ ലോക്കോ പൈലറ്റിന് ഏറ്റെടുക്കാനാകില്ലെന്നും പശ്ചിമ റെയില്‍വേ അറിയിച്ചു. അപകടം നടന്ന സ്ഥലം ഉള്‍പ്പെടുന്ന പ്രാദേശിക ഭരണകൂടം ആഘോഷം സംബന്ധിച്ച് ഒരു വിവരവും റെയില്‍വേയ്ക്ക് നല്‍കിയിരുന്നില്ല.
അതേസമയം അപകടത്തെക്കുറിച്ച് മജിസ്‌ട്രേറ്റ്തല അന്വേഷണത്തിന് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിങ് ഉത്തരവിട്ടു. നാലാഴ്ചക്കുള്ളില്‍ പൊലിസ് അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിക്കാനും മുഖ്യമന്ത്രി ആവശ്യപ്പെട്ടിട്ടുണ്ട്. അപകടത്തില്‍ പരുക്കേറ്റ് അമൃത്‌സര്‍ സിവില്‍ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നവരേയും അപകടം നടന്ന സ്ഥലവും അമരിന്ദര്‍ സിങ് സന്ദര്‍ശിച്ചു. മരിച്ചവരുടെ കുടുംബത്തിന് അടിയന്തര ധനസഹായമായി മൂന്ന് കോടി രൂപ ജില്ലാ ഭരണകൂടം അനുവദിച്ചിട്ടുണ്ട്.
അപകടത്തിന്റെ പൂര്‍ണ ഉത്തരവാദിത്തം ജില്ലാ ഭരണകൂടത്തിനാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇന്നലെ സംസ്ഥാനത്ത് ഔദ്യോഗിക ദുഃഖാചരണം നടത്തി. ഓഫിസുകളും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമെല്ലാം അവധി നല്‍കിയിരുന്നു.
അതിനിടയില്‍ അപകടത്തെ രാഷ്ട്രീയായുധമാക്കരുതെന്ന് മന്ത്രി നവജ്യോത് സിങ് സിദ്ധു ആവശ്യപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയും റെയില്‍വേ പാളത്തിനടുത്തുണ്ടായിരുന്നുവെന്നും എന്നാല്‍ ട്രെയിന്‍ വരുമ്പോള്‍ മുന്നറിയിപ്പ് നല്‍കാതെ അവിടെ നിന്ന് രക്ഷപ്പെട്ടുവെന്നുമുള്ള ആരോപണം ഉയര്‍ന്ന സാഹചര്യത്തിലാണ് സംഭവത്തെ രാഷ്ട്രീയ വല്‍ക്കരിക്കരുതെന്ന് സിദ്ധു ആവശ്യപ്പെട്ടത്. പരുക്കേറ്റവരെ രക്ഷപ്പെടുത്തുന്ന ചുമതലയിലായിരുന്നു തന്റെ ഭാര്യയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."