HOME
DETAILS
MAL
മട്ടന്നൂരില്‍ കുഴല്‍പ്പണ വേട്ട; 2.84 ലക്ഷവുമായി യുവാവ് പിടിയില്‍
backup
June 08 2017 | 19:06 PM
മട്ടന്നൂര്‍: കോഴിക്കോടു നിന്നു ലക്ഷങ്ങളുടെ കുഴല്‍പണവുമായി മട്ടന്നൂരിലെത്തിയ യുവാവ് മട്ടന്നൂര്‍ പൊലിസിന്റെ പിടിയിലായി. കോഴിക്കോട് കൊടുവള്ളിയിലെ കിഴക്കോത്ത് മടത്തില്‍ വീട്ടില്‍ എം. ആദില്‍ മിദ്ലാജി(19)നെയാണ് 2,84,500 രൂപയുമായി മട്ടന്നൂര്‍ അഡീഷണല്‍ എസ്.ഐ കെ. സുധാകരനും സംഘവും പിടികൂടിയത്. കഴിഞ്ഞദിവസം രാത്രി മട്ടന്നൂര്‍ ബസ് സ്റ്റാന്റ് പരിസരത്ത് സംശയകരമായ സാഹചര്യത്തില്‍ കണ്ട യുവാവിനെ ചോദ്യം ചെയ്തപ്പോഴാണ് പാന്റിന്റെ പോക്കറ്റില്‍ പണം കണ്ടെത്തിയത്. 500, 2000 രൂപയുടെ നോട്ടുകളാണ് പിടികൂടിയത്. പണം നല്കാന് കോഴിക്കോട് നിന്നു ബസില്‍ മട്ടന്നൂരിലെത്തിയ യുവാവ് പണം നല്‍കേണ്ട ആളെ തിരയുന്നതിനിടെയാണ് പൊലിസ് പിടിയിലായത്. പണവും യുവാവിനെയും മട്ടന്നൂര്‍ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."