HOME
DETAILS
MAL
ഏറ്റവും വലിയ കടല്പാലം 24ന് ഗതാഗതത്തിന് തുറന്നുകൊടുക്കും
backup
October 21 2018 | 07:10 AM
ഹോങ്കോങ്: ലോകത്തെ ഏറ്റവും വലിയ കടല്പാലം ബുധനാഴ്ച നാടിനു സമര്‍പ്പിക്കും. ഹോങ്കോങ്, ദക്ഷിണ ചൈനീസ് നഗരമായ സുഹായ്, സ്വയം ഭരണപ്രദേശമായ മക്കാവോ എന്നിവയ്ക്കിടയിലുള്ള ഭീമന് കടല്പാലമാണു കാത്തിരിപ്പിനൊടുവില്‍ ഗതാഗതത്തിനു തുറന്നുകൊടുക്കുന്നത്.
ചൈനയിലെ പേള്‍ നദീ അഴിമുഖത്തെ ലിങ്ഡിങ്യാങ് ജലപാതയിലാണ് 55 കി.മീറ്റര്‍ നീളമുള്ള പാലം സ്ഥിതി ചെയ്യുന്നത്. ശതകോടികള്‍ പാലത്തിന്റെ നിര്‍മാണത്തിനു ചെലവായിട്ടുണ്ട്. 2009 ഡിസംബറിലാണു നിര്‍മാണ പ്രവൃത്തികള്‍ക്കു തുടക്കമായത്.
പാലം തുറക്കുന്നതോടെ ഹോങ്കോങ്ങിനും സുഹായിക്കുമിടയിലുള്ള യാത്രാദൂരം പറ്റെ കുറയും. നേരത്തെ ഇരുപ്രദേശങ്ങള്ക്കുമിടയില് മൂന്നു മണിക്കൂറിന്റെ ദൂരമുണ്ടായിരുന്നു. ഇത് വെറും 30 മിനിറ്റായാണു ചുരുങ്ങുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."