നിറഞ്ഞുകവിഞ്ഞിട്ടും തുറക്കാതെ തടയണ
ആലക്കോട്: ഉദയഗിരി പഞ്ചായത്തിലെ മാമ്പൊയില്‍ സെന്‍ട്രല്‍ റോഡില്‍ മുക്കട പുഴക്ക് കുറുകെ നിര്‍മിച്ച തടയണ ഷട്ടറുകള്‍ മാറ്റാത്തതിനെ തുടര്‍ന്ന് തകര്‍ച്ചാഭീഷണിയില്‍. തടയണയുടെ ഷട്ടറുകള്‍ കാലവര്‍ഷം കനത്തിട്ടും നീക്കാന്‍ അധികൃതര്‍ തയാറാവുന്നില്ല. ശക്തമായ കുത്തൊഴുക്കുള്ള പുഴയില്‍ ജലനിരപ്പ് ഉയര്‍ന്നതോടെ ഷട്ടറുകള്‍ പലതും ഉപയോഗ ശൂന്യവുമായി.
ഒഴുകി വരുന്ന മാലിന്യങ്ങള്‍ മരപ്പലകകളില്‍ തട്ടി നില്‍ക്കാന്‍ തുടങ്ങിയതോടെ ദുര്‍ഗന്ധം പരക്കാന്‍ തുടങ്ങി. മലയോര വികസന അതോറിറ്റിയില്‍ ഉള്‍പ്പെടുത്തി നിരവധി തടയണകള്‍ മലയോര മേഖലയില്‍ നിര്‍മിച്ചിട്ടുണ്ടെങ്കിലും ഇവയില്‍ ചിലത് മാത്രമാണ് അല്‍പ്പമെങ്കിലും ജനങ്ങള്‍ക്ക് ആശ്വാസമാകുന്നത്.
മഴക്കാലം തുടങ്ങുമ്പോള്‍ തന്നെ ഷട്ടറുകള്‍ എടുത്തുമാറ്റാന്‍ ബന്ധപ്പെട്ടവര്‍ തയാറായാല്‍ ദീര്‍ഘകാലാടിസ്ഥാനത്തില്‍ ഇതിന്റെ പ്രയോജനം നാട്ടുകാര്‍ക്ക് ലഭിക്കും. പ്രാദേശിക കമ്മിറ്റികള്‍ മുഖാന്തിരമാണ് തടയണ നിര്‍മിച്ചതെങ്കിലും ബില്ല് മാറിയതോടെ ഇവരാരും ഇങ്ങോട്ട് തിരിഞ്ഞു നോക്കാറില്ലെന്നാണ് നാട്ടുകാരുടെ പരാതി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."