HOME
DETAILS

അവസാന അഭിമുഖത്തിലും സഊദിക്ക് വിമര്‍ശം 'സഊദിയില്‍ വേണ്ടത് ഭരണ പരിഷ്‌കരണം'

  
backup
October 21 2018 | 07:10 AM

%e0%b4%85%e0%b4%b5%e0%b4%b8%e0%b4%be%e0%b4%a8-%e0%b4%85%e0%b4%ad%e0%b4%bf%e0%b4%ae%e0%b5%81%e0%b4%96%e0%b4%a4%e0%b5%8d%e0%b4%a4%e0%b4%bf%e0%b4%b2%e0%b5%81%e0%b4%82-%e0%b4%b8%e0%b4%8a%e0%b4%a6%e0%b4%bf


വാഷിങ്ടണ്‍: സഊദി കിരീടാവകാശി സല്‍മാന്‍ ബിന്‍ മുഹമ്മദിനെ രൂക്ഷമായി വിമര്‍ശിച്ച് വാഷിങ്ടണ്‍ പോസ്റ്റ് കോളത്തിലടക്കം എഴുതിയിരുന്നു ജമാല്‍ കഷോഗി. മരണത്തിനു തൊട്ടുമുന്‍പ് നല്‍കിയ ഒരു അഭിമുഖത്തിലും കിരീടാവകാശിയുടെ ഏകാധിപത്യ ഭരണത്തെ അദ്ദേഹം വിമര്‍ശിച്ചു. അമേരിക്കന്‍ മാധ്യമമായ 'ന്യൂസ്‌വീക്ക് ' ആണ് കഷോഗിയുടെ അവസാന അഭിമുഖം തിരോധാന വാര്‍ത്ത പുറത്തുവന്നയുടന്‍ പ്രസിദ്ധീകരിച്ചത്.
താന്‍ സഊദി ഭരണത്തിന്റെ പ്രതിപക്ഷമല്ലെന്നും നല്ലൊരു സഊദിക്കു വേണ്ടിയാണ് തന്റെ വിമര്‍ശങ്ങളെന്നുമായിരുന്നു അദ്ദേഹത്തിന്റെ നിലപാട്. ഭരണകൂടത്തെ അട്ടിമറിക്കണമെന്ന് ഞാന്‍ പറയില്ല. അത് അസാധ്യവും ശ്രമകരവുമാണ്. സഊദി ഭരണകൂടത്തെ അട്ടിമറിക്കാന്‍ കഴിയുന്ന ഒരാളും നിലവില്‍ ഇവിടെയില്ല. അതുകൊണ്ടു തന്നെ ഭരണ പരിഷ്‌കരണമാണ് ആവശ്യപ്പെടുന്നത്-അഭിമുഖത്തില്‍ കഷോഗി പറയുന്നു.
സഊദി ദരിദ്ര ജനതയുമായി ബന്ധമില്ലാത്ത പഴഞ്ചന്‍ ഗോത്ര നേതാവാണ് മുഹമ്മദ് ബിന്‍ സല്‍മാനെന്നാണ് കഷോഗി വിശേഷിപ്പിച്ചത്. ആധുനികതയുടെയും അതെ തുടര്‍ന്നുള്ള മാറ്റങ്ങളുടെയും ഫലങ്ങള്‍ അദ്ദേഹം ആസ്വദിച്ചു. അതോടൊപ്പം പ്രപിതാവിനെ പോലെ സഊദിയെ ഭരിക്കണമെന്നും അദ്ദേഹം ആഗ്രഹിക്കുന്നു. അദ്ദേഹം ജനങ്ങളെ കാണുന്നില്ല. അവരെ കണ്ടാല്‍ അദ്ദേഹം പരിഷ്‌കരണങ്ങള്‍ക്കു തുടക്കം കുറിക്കുമായിരുന്നു-അഭിമുഖത്തില്‍ തുടരുന്നു.
ഇന്നലെ സഊദി പുറത്താക്കിയ കിരീടാവകാശിയുടെ മുഖ്യ മാധ്യമ ഉപദേഷ്ടാവ് സഊദ് അല്‍ ഖഹ്താനിക്കെതിരേയും അഭിമുഖത്തില്‍ കഷോഗി രൂക്ഷവിമര്‍ശം നടത്തുന്നുണ്ട്. കവര്‍ച്ചക്കാരും കൊള്ളക്കാരുമാണ് കിരീടാവകാശിയുടെ സഹായികളെന്നും അദ്ദേഹം വിമര്‍ശിച്ചു.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ദുബൈ എക്സിബിഷൻ സെന്റർ വികസനത്തിനായി 10 ബില്യൺ ദിർഹം മൂല്യമുള്ള പദ്ധതിക്ക് അംഗീകാരം

uae
  •  3 months ago
No Image

'പിണറായി വിജയന്‍ ആര്‍.എസ്.എസ് ഏജന്റ്'; പുരം കലക്കലില്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിക്കുന്നത് വരെ സമരമെന്ന് കെ മുരളീധരന്‍

Kerala
  •  3 months ago
No Image

ബലാത്സംഗക്കേസ്: സിദ്ദിഖ് സുപ്രീംകോടതിയിലേയ്ക്ക്

Kerala
  •  3 months ago
No Image

സഊദി അറേബ്യ: സെപ്റ്റംബർ 27 വരെ ഇടിയോട് കൂടിയ ശക്തമായ മഴയ്ക്ക് സാധ്യത

Saudi-arabia
  •  3 months ago
No Image

മണിക്കൂറില്‍ 95 കി.മീ വരെ വേഗം; 'മേക്ക് ഇന്‍ ഇന്ത്യ' പദ്ധതിയ്ക്ക് കീഴില്‍ ഡ്രൈവറില്ലാ മെട്രോ ട്രെയിനുകള്‍ ഒരുങ്ങുന്നു

latest
  •  3 months ago
No Image

3 വർഷത്തേക്ക് കുടിയൊഴിപ്പിക്കലിൽ നിന്ന് സംരക്ഷിക്കുന്നു; ഷാർജ പുതിയ വാടക കരാർ നിയമം

uae
  •  3 months ago
No Image

മെഡിക്കല്‍ കോളേജുകളിലെ എന്‍ആര്‍ഐ ക്വാട്ട; വിദ്യാഭ്യാസ സംവിധാനത്തോടുള്ള തട്ടിപ്പെന്ന് സുപ്രീംകോടതി

latest
  •  3 months ago
No Image

ഷിരൂരില്‍ നിന്ന് നാവിക സേന മടങ്ങുന്നു; ജില്ലാ ഭരണകൂടം ആവശ്യപ്പെടുമ്പോള്‍ മാത്രം ഇനി തെരച്ചില്‍

Kerala
  •  3 months ago
No Image

കണ്ണൂരില്‍ രണ്ട് പെണ്‍കുട്ടികളെ കാണാതായതായി പരാതി; അന്വേഷണം ആരംഭിച്ചു

Kerala
  •  3 months ago
No Image

കെഎം ബഷീറിനെ വാഹനമിടിപ്പിച്ച് കൊന്ന കേസ്; വിചാരണ ഡിസംബര്‍ 2 മുതല്‍

Kerala
  •  3 months ago