പാകിസ്താന് ഏതുതരത്തിലുള്ള യുദ്ധത്തിനും തയ്യാര്‍: വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി
ഇസ്ലാമാബാദ്: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി ഇല്ലാതാക്കിയതോടെ ഉണ്ടായ സംഘര്‍ഷാവസ്ഥയ്ക്കിടെ പാകിസ്താന് ഏതുതരത്തിലുള്ള യുദ്ധത്തിനും തയ്യാറാണെന്ന പ്രസ്താവനയുമായി വിദേശമന്ത്രി ഷാ മഹ്മൂദ് ഖുറേഷി.
നിയമവിരുദ്ധമായ റദ്ദാക്കലിലൂടെ മേഖലയിലെ സമാധാനവും സ്ഥിരതയും ഇന്ത്യ കലുഷിതമാക്കിയെന്ന് അദ്ദേഹം ആരോപിച്ചു. ഈ മേഖലയിലെ അതിക്രമങ്ങളില്‍ നിന്നും ഗുരുതരമായ മനുഷ്യാവകാശ ലംഘനങ്ങളില്‍ നിന്നും ലോകത്തിന്റെ ശ്രദ്ധ തിരിക്കാന്‍ ഇന്ത്യയ്ക്ക് എന്തും ചെയ്യാനാവുമെന്നും ഖുറേഷി പറഞ്ഞു.
ഇന്ത്യയുടെ നടപടിക്ക് ലോകരാജ്യങ്ങളുടെ അംഗീകാരം കിട്ടിയതോടെ, പാകിസ്താന് ഒറ്റപ്പെട്ട സ്ഥിതിയുണ്ടായിരുന്നു. ഇതിനു പിന്നാലെ കടുത്ത നിലപാടുമായി പാക് പ്രധാനമന്ത്രി ഇമ്രാന് ഖാന് രംഗത്തെത്തിയിരുന്നു. പാകിസ്താന് ഒറ്റയ്ക്കായാലും ഏതറ്റം വരെയും പോകുമെന്നും ഇമ്രാന് ഖാന് പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് ഖുറേഷിയുടെ പ്രസ്താവന.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."