മുംബൈയില്‍ വഴിയോരക്കച്ചവടക്കാരനായ മലയാളിയെ ഇഷ്ടികകൊണ്ട് തലയ്ക്ക് അടിച്ചു കൊലപ്പെടുത്തി
മുംബൈ: വഴിയോര കച്ചവടക്കാരനായ മലയാളിയെ മുംബൈയില്‍ തലക്കടിച്ച് കൊലപ്പെടുത്തി. ബോംബെ മെട്രോ ഹോസ്പിറ്റലിന് മുന്പില് ഇളനീര് കച്ചവടം നടത്തുന്ന പാലക്കാട് സ്വദേശി മുഹമ്മദാലി(62)യാണ് കൊല്ലപ്പെട്ടത്. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം.
മുഹമ്മദാലിയുടെ കടയ്ക്ക് മുന്പില് മദ്യപിക്കുകയും ലഹരി മരുന്ന് ഉപയോഗിക്കുകയും ചെയ്തതു ചോദ്യം ചെയ്തതിനെ തുടര്‍ന്ന് മഹാരാഷ്ട്ര സ്വദേശികളായ യുവാക്കളുമായി ഇദ്ദേഹം തര്‍ക്കത്തിലേര്‍പ്പെടുകയും അവരെ പിന്തിരിപ്പിക്കുകയും ചെയ്തു. രാത്രി 8.30ഓടെയാണ് മുഹമ്മദാലി യുവാക്കളെ ഓടിച്ചത്. അതിന് ശേഷം മുഹമ്മദാലിയെ പിന്തുടര്ന്നെത്തിയ യുവാക്കള്‍ ഇഷ്ടിക കൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. അപ്രതീക്ഷിത അടിയേറ്റ് തലതകര്‍ന്ന മുഹമ്മദാലി സംഭവസ്ഥലത്തുവച്ച് തന്നെ മരിക്കുകയായിരുന്നു.
സംഭവത്തില്‍ കേസെടുത്ത ആസാദ് മൈതാന്‍ പൊലിസ് ഒരാളെ അറസ്റ്റ് ചെയ്തു. സമീപത്തെ കടകളിലെ സി.സി.ടി.വി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ മറ്റു പ്രതികളെ തിരിച്ചറിഞ്ഞതായും ഇവര്‍ക്കായി അന്വേഷണം തുടരുകയാണെന്നും പൊലീസ് അറിയിച്ചു. മുഹമ്മദാലിയുടെ മൃതദേഹം പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടു നല്‍കും.
malayali street vendor killed in mumbai
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."