നാസിലുമായി ഒത്തുതീര്‍പ്പ് ചര്‍ച്ചപാളി; യു.എ.ഇ സ്വദേശികളുടെ പാസ്‌പോര്‍ട്ട് ജാമ്യമായി നല്‍കി നാട്ടിലെത്താന്‍ തുഷാറിന്റെ ശ്രമം
ദുബൈ: അജ്മാന്‍ വണ്ടിചെക്ക് കേസില്‍ ജാമ്യത്തില്‍ തുടരുന്ന ബി.ഡി.ജെ.എസ് നേതാവ് തുഷാര്‍ വെള്ളാപ്പള്ളി, യാത്രാവിലക്ക് മറികടക്കാന്‍ പുതിയ വഴികള്‍ തേടുന്നു. യു.എ.ഇ സ്വദേശികളുടെ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കി നാട്ടിലേക്ക് പോകാനുള്ള ശ്രമങ്ങളാണ് തുഷാര്‍ ഇപ്പോള്‍ നടത്തുന്നത്. ഇതിനായി ഇന്ന് കോടതില്‍ പ്രത്യേക അപേക്ഷ നല്‍കാന്‍ അഭിഭാഷകനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാസ്‌പോര്‍ട്ട് ജാമ്യം നല്‍കാന്‍ സുഹൃത്തുക്കളായ യു.എ.ഇ പൗരന്‍മാര്‍ തയ്യാറായേക്കും. പരാതിക്കാരനായ നാസില്‍ അബ്ദുല്ലയുമായുള്ള ഒത്തുതീര്‍പ്പ് ചര്‍ച്ച വഴഇമുട്ടിയതോടെയാണ് തുഷാര്‍ പുതിയ വഴികള്‍ തേടുന്നത്.
തുഷാറിന്റെ അസാന്നിധ്യത്തില്‍ കേസിന്റെ ബാധ്യതകള്‍ മുഴുവന്‍ ഏറ്റെടുക്കാന്‍ സാമ്പത്തിക ശേഷിയുള്ള സ്വദേശികളുടെ പാസ്‌പോര്‍ട്ട് മാത്രമേ സ്വീകാര്യമാവൂ. സ്വദേശിയുടെ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കി നാട്ടിലേക്ക് മടങ്ങിയാല്‍ വിചാരണക്കായി കോടതി വിളിപ്പിക്കുന്ന സമയങ്ങളില്‍ യു.എ.ഇയില്‍ തിരിച്ചെത്തിയാല്‍ മതിയാകും. തിരിച്ചെത്തുന്നതില്‍ വീഴ്ചയുണ്ടായാല്‍ പാസ്‌പോര്‍ട്ട് ജാമ്യം നല്‍കിയ സ്വദേശികള്‍ ഉത്തരവാദികളായിരിക്കും.
സ്വദേശിയുടെ പാസ്‌പോര്‍ട്ട്് സമര്‍പ്പിച്ചാല്‍ തുഷാറിന്റെ പാസ്‌പോര്‍ട്ട് കോടതി വിട്ടു കൊടുക്കും. ആള്‍ ജാമ്യത്തിനൊപ്പം കൂടുതല്‍ തുകയും കോടതിയില്‍ കെട്ടിവയ്‌ക്കേണ്ടി വരും. നേരത്തെ തുഷാറിന് ജാമ്യം ലഭിക്കുന്നതിനാവശ്യമായ പണം കോടതിയില്‍ കെട്ടിവച്ച വ്യവസായി എം.എ യൂസഫലി തന്നെ ഇത്തവണയും സഹായിച്ചേക്കും.
വിചാരണ തീരുന്നത് വരെയോ അല്ലെങ്കില്‍ കോടതിക്ക് പുറത്തു കേസ് ഒത്ത തീര്‍പ്പാകുന്നത് വരെയോ യു.എ.ഇ വിട്ടുപോകരുത് എന്ന വ്യവസ്ഥയിലാണ് അജ്മാന്‍ കോടതി വ്യാഴാഴ്ച്ച തുഷാറിന് ജാമ്യം അനുവദിച്ചത്. തുഷാറിന്റെ പാസ്‌പോര്‍ട്ട് വാങ്ങിവയ്ക്കുകയും യാത്രാവിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു. തുഷാര്‍ വെള്ളാപള്ളി മുന്നോട്ടുവച്ച തുക അംഗീകരിക്കാന്‍ പാരതിക്കാരനായ നാസില്‍ അബ്ദുല്ല തയ്യാറാവാത്തതാണ് അഞ്ച് ദിവസങ്ങള്‍ പിന്നിടുമ്പോഴും ഒത്തുതീര്‍പ്പ് ശ്രമങ്ങള്‍ വൈകാന്‍ കാരണം
thushar vellapally leaving uae by filing passport of uae citizen
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."