എയര്‍പോര്‍ട്ടില്‍ ലഗേജ് മോഷണം പതിവ്, ഒടുവില്‍ വി.ഐ.പി കള്ളന്‍ പിടിയിലായി; അറസ്റ്റിലായത് ട്രംപിന്റെ മുന്‍ പങ്കാളിയായ ഇന്ത്യക്കാരന്‍
വാഷിങ്ടണ്‍: യു.എസിലെ എയര്‍പോര്‍ട്ടില്‍ നിന്ന് ലഗേജ് മോഷ്ടിച്ച കേസില്‍ ട്രംപിന്റെ മുന്‍ ബിസിനസ് പങ്കാളിയായ ഇന്ത്യക്കാരന്‍ അറസ്റ്റില്‍. യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഹോട്ടല്‍ ബിസിനസ് മുന്‍ പങ്കാളി ദിനേശ് ചൗളയാണ് അറസ്റ്റിലായത്.
ചൗള ഹോട്ടല്‍സ് സി.ഇ.ഒ ആയ ദിനേശ് ചൗള, കഴിഞ്ഞയാഴ്ചയാണ് കേസിനാസ്പദമായ മോഷണം നടത്തിയത്. മെംഫിസ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്ന് ലഗേജ് എടുത്തുകൊണ്ടുപോയി തന്റെ കാറില്‍ വയ്ക്കുകയും തിരിച്ച് വിമാനം പിടിക്കാന്‍ വേണ്ടി എയര്‍പോര്‍ട്ടിനുള്ളിലേക്ക് കടന്നുവെന്നും കണ്ടെത്തി.
ഉടന്‍ തന്നെ എയര്‍പോര്‍ട്ട് പൊലിസ് പരിശോധന നടത്തുകയും കാറില്‍ നിന്ന് ബാഗ് കണ്ടെത്തുകയും ചെയ്തിരുന്നു. ഒപ്പം, ഒരു മാസം മുന്‍പ് എയര്‍പോര്‍ട്ടില്‍ നിന്ന് കാണാതായ ബാഗും കാറിനുള്ളിലുണ്ടായിരുന്നു.
അടുത്ത ദിവസം മെംഫിസിലേക്കു മടങ്ങവേ ചൗളയെ അറസ്റ്റ് ചെയ്യുകയായിരുന്നു. 4000 ഡോളര്‍ വിലമതിക്കുന്ന ബാഗുകളാണ് മോഷ്ടിച്ചതെന്ന് പൊലിസ് പറഞ്ഞു.
കുറേ കാലമായി ഇദ്ദേഹം ലഗേജ് മോഷണത്തില്‍ ഏര്‍പ്പെടുന്നുവെന്ന് കുറ്റപത്രത്തില്‍ പറയുന്നു. മോഷ്ടിക്കുന്നത് തെറ്റാണെന്ന് അറിയാമായിരുന്നുവെന്നും എന്നാല്‍ രോമാഞ്ചം കൊള്ളാനും ആവശം കൊള്ളാനുമാണ് താന്‍ അതു ചെയ്യുന്നതെന്നുമാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ദിനേശ് ചൗളയും സഹോദരന്‍ സുരേഷ് ചൗളയും യു.എസിലെ വിവിധ സ്ഥലങ്ങളില്‍ ലക്ഷ്യുറി ഹോട്ടലുകള്‍ നടത്തുകയാണ്. കഴിഞ്ഞ ഫെബ്രുവരി വരെ ട്രംപിന്റെ ഹോട്ടല്‍ വ്യവസായത്തില്‍ ഇദ്ദേഹത്തിന് പങ്കാളിത്തമുണ്ടായിരുന്നു.
1988 ലാണ് ദിനേശ് ചൗളയും ട്രംപും തമ്മില്‍ ബന്ധം തുടങ്ങുന്നത്. ട്രംപിന്റെ പിതാവിനെ ദിനേശിന്റെ പിതാവ് ഗ്രീന്‍വുഡില്‍ ഒരു മോട്ടല്‍ തുടങ്ങാന്‍ സഹായിക്കുന്നതോടെയാണ് അവര്‍ തമ്മില്‍ ബന്ധത്തിലാവുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."