ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ് നടത്തിയ യുവതി പിടിയില്‍
ഇരിങ്ങാലക്കുട: വിദേശത്ത് ഹോട്ടല്‍ ജോലി വാഗ്ദാനം ചെയ്ത് വിസയുടെ പേരില്‍ നിരവധി ആളുകളില്‍ നിന്ന് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത കേസില്‍ ചാലക്കുടി പടിയത്ത് ബാര്‍ബി എന്ന സിബില(25)യെ ഇരിങ്ങാലക്കുട എസ്.ഐ.എം ജെ. ജിജോയും സംഘവും അറസ്റ്റ് ചെയ്തു.
ദുബായ്, അജ്മാന്, ബെഹ്റൈന്‍ എന്നീ വിദേശങ്ങളിലേക്ക് വിസ വാഗ്ദാനം ചെയ്താണ് തട്ടിപ്പ്. എഗ്രിമെന്റ് തയ്യാറാക്കി 30 പേരില്‍ നിന്ന് അരകോടിയോളം രൂപ തട്ടിയെടുത്ത് വിസ നല്‍കാതെ പലയിടങ്ങളില്‍ വാടക വീടെടുത്ത് താമസിക്കുകയായിരുന്നു. പ്രതിയുടെ പക്കല്‍ നിന്നും നിരവധി പാസ്പോര്‍ട്ടുകളും,ബയോഡാറ്റകളും പൊലിസ് കണ്ടെടുത്തിട്ടുണ്ട്. എറണാകുളം, മലപ്പുറം, തൃശ്ശൂര്‍ ജില്ലകള്‍ കേന്ദ്രീകരിച്ചായിരുന്നു തട്ടിപ്പ് നടത്തിയിരുന്നത്. തട്ടിപ്പ് നടത്തി കിട്ടുന്ന പണം ഉപയോഗിച്ച് വില കൂടിയ ആഭരണം, കാറുകള്‍, കോസ്മെറ്റിക്സ് എന്നിവ ഉപയോഗിച്ച് ആഡംബര ജീവിതം നയിച്ചുവരികയായിരുന്നു.
ബാംഗ്ലൂര്‍, കൊച്ചി എന്നീ സ്ഥലങ്ങളില്‍ ആഡംബര ഹോട്ടലുകളില്‍ ഒളിവില്‍ താമസിക്കുകയായിരുന്ന പ്രതിയെ സാമ്പത്തിക കുറ്റകൃത്യങ്ങള്‍ അന്വേഷിക്കുന്നതിനായി രൂപീകരിച്ച പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. അന്വേഷണ സംഘത്തില്‍ സീനിയര്‍ സിവില്‍ ഓഫിസര്‍മാരായ അനീഷ് കുമാര്‍, സിവില്‍ പൊലിസ് ഓഫിലര്മാരായ പ്രശാന്ത് കുമാര്‍, വി.എന്‍ അഭിലാഷ്, രാജന്, അനൂപ്, പ്രസിത്, സിജില എന്നിവര്‍ ഉണ്ടായിരുന്നു. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."