ബഷീറലി ശിഹാബ് തങ്ങള്‍ തുര്‍ക്കി മത കാര്യ വകുപ്പ് ഡയറക്ടറുമായി കൂടിക്കാഴ്ച നടത്തി
സ്വാലിഹ് വാഫി ഓമശ്ശേരി
അങ്കാറ: തുര്‍ക്കി സന്ദര്‍ശിക്കുന്ന പാണക്കാട് സയ്യിദ് ബഷീറലി ശിഹാബ് തങ്ങള്‍ തുര്‍ക്കി മത കാര്യ വകുപ്പ് ഡയറക്ടര്‍ എര്‍ദാല്‍ അല്തായിയുമായി അങ്കാറയില്‍ കൂടിക്കാഴ്ച നടത്തി. തുര്‍ക്കിയിലെയും ഇന്ത്യയിലെയും പ്രത്യേകിച്ച് കേരളത്തിലെ മത മുന്നേറ്റങ്ങളെ കുറിച്ച് ഇരുവരും ചര്‍ച്ച ചെയ്തു.
ഇന്ത്യയും തുര്‍ക്കിയും തമ്മിലുള്ള ബന്ധം പൗരാണിക കാലം തൊട്ടുള്ളതാണെന്ന് ഇരുവരും ചര്‍ച്ചയില്‍ അഭിപ്രായപ്പെട്ടു.
തുര്‍ക്കിയിലെ മത കാര്യ വകുപ്പ് ഇന്ത്യയുമായി സഹകരിച്ച് പല പദ്ധതികള്‍ ആവിഷ്കരിച്ചെങ്കിലും ഇന്ത്യ ഗവണ്മെന്റിന്റെ നിസ്സംഗത അതിന് തടസ്സമാണെന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ യു.പി.എ സര്‍ക്കാര്‍ അധികാരത്തില്‍ തിരിച്ചെത്തിയാല്‍ തുര്‍ക്കിയുമായുള്ള ഇന്ത്യയുടെ നയതന്ത്ര ബന്ധം ശക്തിപ്പെടുത്താന്‍ സഹായകമാകുമെന്ന് തങ്ങള്‍ അഭിപ്രായപ്പെട്ടു. കേരളത്തിലെ സമന്വയ വിദ്യാഭ്യാസ രംഗത്തെ മുന്നേറ്റം നേരില്‍ കാണാനുള്ള ക്ഷണം അദ്ദേഹം സ്വീകരിച്ചു.
കൂടിക്കാഴ്ചയില്‍ തങ്ങളോടൊപ്പം സ്വാലിഹ് വാഫി ഓമശ്ശേരി, റാഷിദ് ഹുദവി പുതുപ്പള്ളി, മുസ്ഥഫ ഹുദവി ഉജമ്പാടി, ഹനീഫ് ഹുദവി കാസര്‍ഗോസ്, ഫവാസ് ഹുദവി കോടിയാട്, റിയാസ് കോഴിക്കോട് പങ്കെടുത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."