ആഗോള ദാരിദ്ര്യത്തിനെതിരെ നിരന്തര പോരാട്ടം; യു എന്‍ പൊതുസഭയില്‍ സഊദി
റിയാദ്: ആഗോളതലത്തിലെ ദാരിദ്ര്യമെന്ന മഹാമാരിക്കെതിരെയുള്ള നിരന്തര പോരാട്ടമാണ് സഊദി ലക്ഷ്യമിടുന്നതെന്നു സഊദി അറേബ്യ. ഐക്യ രാഷ്ട്ര പൊതു സഭയില്‍ 'ദാരിദ്ര്യനിര്‍മാര്‍ജനവും വികസന പ്രശ്‌നങ്ങളും' എന്ന വിഷയത്തിലെ ചര്‍ച്ചയില്‍ പങ്കെടുത്ത് സംസാരിക്കവെയാണ് സഊദി വിദേശകാര്യമന്ത്രാലയ ഉപദേഷ്ടാവും യു.എന്നിലെ സ്ഥിരം പ്രതിനിധിയുമായ നബീല്‍ ബിന്‍ മുഹമ്മദ് അല്‍സാലെഹ് ഇക്കാര്യം വ്യക്തമാക്കിയത്.
ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിനും സഹായത്തിനുമായി സഊദി വിവിധ കോണുകളില്‍ കൂടി ബില്യണ്‍ കണക്കിന് ധനം ചിലവഴിക്കുന്നുണ്ടെന്നും വിവിധ രാജ്യങ്ങളിലെക്ക് സഊദി സഹായം നല്‍കുന്നതായാലും അദ്ദേഹം പറഞ്ഞു. വികസര രാജ്യങ്ങളിലെ സാമ്പത്തിക ഞെരുക്കവും സാമൂഹിക വെല്ലുവിളികളും നേരിടാന്‍ അന്താരാഷ്ട്ര സഹകരണം ആവശ്യമാണെന്നും അതിദാരിദ്ര്യം ഇല്ലായ്മ ചെയ്യാനും സാമൂഹിക രാഷ്ട്രീയ അടിയന്തര സാഹചര്യങ്ങളും പ്രകൃതിദുരന്തങ്ങളും മൂലം ദുരിതത്തിനിരയാകുന്ന ജനങ്ങളെ സഹായിക്കാനും ആവശ്യമായ പ്രവര്‍ത്തനങ്ങളും പിന്തുണയുമാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു.
കിങ് സല്‍മാന്‍ ഹ്യുമാനിറ്റേറിയന്‍ എയ്ഡ് ആന്‍ഡ് റിലീഫ് സെന്ററിന്റെ നേതൃത്വത്തില്‍ മാത്രം നൂറ് കോടി 800 ദശലക്ഷം ഡോളറാണ് ചെലവഴിക്കുന്നത്. യമന്‍, സിറിയ, സോമാലിയ എന്നീ രാജ്യങ്ങളും മ്യാന്മറിലേയും ബംഗ്ലാദേശിലേയും റോഹിങ്ക്യന്‍ അഭയാര്‍ഥികള്‍ക്കുമടക്കം സഹായം നല്‍കുന്നതിനായി 80 അന്താരാഷ്ട്ര സംഘടനകളുടെ സഹകരണത്തോടെ 269 പ്രോജക്ടുകളാണ് നടപ്പാക്കുന്നത്.
ദാരിദ്ര്യ പ്രശ്‌നങ്ങളെ അഭിമുഖീകരിക്കാന്‍ ഇസ്ലാമിക് ഡവലപ്‌മെന്റ് ബാങ്കിന്റെ പിന്തുണയോടെ രൂപവത്കരിച്ച നിധിയിലേക്ക് സഊദി അറേബ്യ വീണ്ടും നൂറ് കോടി ഡോളര്‍ സംഭാവന ചെയ്തിട്ടുണ്ടെന്നും കഴിഞ്ഞ മൂന്നു പതിറ്റാണ്ടിനിടയില്‍ ഇങ്ങനെ സംഭാവനയായും വികസന സഹായമായും 100 ശതകോടിയാണ്. ചെലവഴിച്ചതെന്നും നബീല്‍ ബിന്‍ മുഹമ്മദ് അല്‍സാലെഹ് വ്യക്തമാക്കി.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."