പൊതുശൗചാലയം: സര്‍ക്കാര്‍ നിര്‍ദേശം നടപ്പായില്ല
കുന്നുംകൈ: ജില്ലയിലെ സ്‌കൂളുകളിലെയും പൊതുസ്ഥലങ്ങളിലെയും ശൗചാലയങ്ങളുടെ ശോചനീയാവസ്ഥ സംബന്ധിച്ച് സര്‍ക്കാര്‍ വിഭാവനം ചെയ്ത പദ്ധതി പ്രാവര്‍ത്തികമായില്ല. പെണ്‍കുട്ടികള്‍ക്കു സ്‌കൂളുകളില്‍ ആവശ്യത്തിനു വെള്ളവും വൃത്തിയും സ്വകാര്യതയുമുള്ള ശൗചാലയങ്ങള്‍ വേണമെന്ന സര്‍ക്കാരിന്റെ നിര്‍ദേശം വര്‍ഷങ്ങള്‍ പിന്നിട്ടിട്ടും നടപ്പാക്കുന്നതില്‍ വിമുഖത കാട്ടുകയാണ്.
ജില്ലയിലെ പല സ്‌കൂളുകളിലും പൊതുസ്ഥലങ്ങളിലും ശൗചാലയങ്ങള്‍ പേരിനു പ്രവര്‍ത്തിക്കുന്നെണ്ടെങ്കിലും പലതും വൃത്തിഹീനവും ദുര്‍ഗന്ധപൂര്‍ണവുമാണ്.
ജില്ലയിലെ ഒട്ടുമിക്ക പഞ്ചായത്തുകളിലെയും പ്രധാന സ്ഥലങ്ങളില്‍ ഇത്തരത്തിലുള്ള ശൗചാലയങ്ങള്‍ നിര്‍മിക്കാത്തതു കാരണം പൊതുജനം പ്രയാസമനുഭവിക്കുന്നു.
പൊതുസ്ഥലങ്ങള്‍ വൃത്തിയും വെടിപ്പുമുള്ളതായി തുടരണമെങ്കില്‍ പൊതു ശൗചാലയങ്ങള്‍ ഒഴിച്ചുകൂടാനാവാത്തതാണെന്നും പൊതുസ്ഥലത്ത് ശൗചാലയം നിര്‍മിക്കാത്ത പഞ്ചായത്തുകളുടെ പദ്ധതികള്‍ക്ക് ഇനി അംഗീകാരം നല്‍കുന്നില്ലെന്നുമാണു സര്‍ക്കാര്‍ നേരത്തെ തീരുമാനിച്ചിരിരുന്നത്.
ഇതിനായി വിദ്യാലയങ്ങളിലും പൊതുസ്ഥലങ്ങളിലും തദ്ദേശസ്ഥാപനങ്ങള്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി നിര്‍ബന്ധമായും ശൗചാലയം നിര്‍മിക്കണമെന്നു സര്‍ക്കാര്‍ നിര്‍ദേശം നല്‍കിയതുമാണ്. എന്നാല്‍ ഈ നിര്‍ദേശങ്ങള്‍ ഒന്നും തന്നെ നടപ്പിലായില്ല.
മലയോരത്തെ പ്രധാന സ്ഥലങ്ങളില്‍ ഇപ്പോഴും ശൗചാലയങ്ങള്‍ നിര്‍മിക്കാത്ത പഞ്ചായത്തുകളുണ്ട്.
വിദ്യാര്‍ഥികളില്‍ മൂത്രാശയ രോഗങ്ങള്‍ വര്‍ധിച്ചുവരുന്നതായി ആരോഗ്യ വകുപ്പ് കണ്ടെത്തിയതിനെ തുടര്‍ന്നാണു സര്‍ക്കാര്‍ കര്‍ശന നിര്‍ദേശം നല്‍കിയത്. ഈ നിര്‍ദേശമാണ് പല തദ്ദേശ ഭരണ സ്ഥാപനങ്ങളും നടപ്പാക്കാത്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."