HOME
DETAILS

റിയാദ് കെ.എം.സി.സി സൈബര്‍ വിംഗ് ക്വിസ് മത്സരം

  
backup
August 27 2019 | 08:08 AM

riyad-kmcc-cyber-wing-quiz-competition

റിയാദ്: കെ.എം.സി.സി സൈബര്‍ വിംഗ് സൈബര്‍ മീറ്റ് സീസണ്‍ ന്റെ പ്രചരണാര്‍ത്ഥം കെ.എം.സി.സി റിയാദ് സെന്‍ട്രല്‍ കമ്മിറ്റിക്ക് കീഴിലുള്ള മുഴുവന്‍ മണ്ഡലം കമ്മിറ്റികളെയും പങ്കെടുപ്പിച്ച് നടത്തിയ ക്വിസ് മത്സരം വേറിട്ട അനുഭവമായി. ബത്ഹയിലെ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തില്‍ നടന്ന മത്സരത്തില്‍ മണ്ഡലങ്ങളെ പ്രതിനിധീകരിച്ച് 38 ടീമുകള്‍ പങ്കെടുത്തു. വിവിധ തലത്തിലുള്ള വൈജ്ഞാനിക വിഷയങ്ങള്‍ കോര്‍ത്തിണക്കി തയ്യാറാക്കിയ ക്വിസ് മത്സരം സെന്‍ ട്രല്‍ കമ്മിറ്റി സെക്രട്ടറി സുബൈര്‍ അരിമ്പ്ര നിയന്ത്രിച്ചു.

പ്രാഥമിക, ഫൈനല്‍ റൗണ്ട് മത്സരങ്ങള്‍ വഴിയാണ് വിജയികളെ കണ്ടെത്തിയത്. വണ്ടൂര്‍ മണ്ഡലം (മുജീബ്, ശിഹാബ്) ഒന്നാം സ്ഥാനവും തിരുവമ്പാടി മണ്ഡലം (നിസാര്‍, ജാസിര്‍) രണ്ടാം സ്ഥാനവും ചേലക്കര മണ്ഡലം (ഉസ്മാന്‍, ഉമറുല്‍ ഫാറൂഖ്) മൂന്നാം സ്ഥാനവും മഞ്ചേശ്വരം മണ്ഡലം (ആരിഫ് ബാഖവി, റഹീം സംഗല്‍) നാലാം സ്ഥാനവും കോങ്ങാട് മണ്ഡലം (സിദ്ദീഖ് കരിമ്പ്ര, സിറാജ് മണ്ണൂര്‍), കൊണ്ടോട്ടി മണ്ഡലം (ഗഫൂര്‍, ജാഫര്‍) എന്നീ മണ്ഡലങ്ങള്‍ അഞ്ചാം സ്ഥാനവും നേടി. സെന്‍ ട്രല്‍ കമ്മിറ്റി ആക്ടിംഗ് പ്രസിഡണ്ട് അബ്ദുസലാം തൃക്കരിപ്പൂര്‍, ശുഹൈബ് പനങ്ങാങ്ങര, കെ.ടി.അബൂബക്കര്‍, മാമുക്കോയ ഒറ്റപ്പാലം, അബ്ദുല്‍ മജീദ് കെ.പി എന്നിവര്‍ സമ്മാനങ്ങള്‍ വിതരണം ചെയ്തു.

സെപ്തംബര്‍ ആറിന് റിയാദ് എക്‌സിറ്റ് 18 ലെ മര്‍വ ഇസ്തറാഹയില്‍ നടക്കുന്ന സൈബര്‍ മീറ്റിന്റെ രജിസ്‌ട്രേഷന്‍ ഉദ്ഘാടനം സെന്‍ട്രല്‍ കമ്മിറ്റി സെക്രട്ടറി സത്താര്‍ താമരത്ത് നിര്‍വ്വഹിച്ചു. സുഹൈല്‍ കൊടുവള്ളി, ശഫീഖ് കൂടാളി, ജാബിര്‍ വാഴമ്പുറം, സഫീര്‍ തിരൂര്‍, ഷബീര്‍ ചക്കാലക്കല്‍, ഷബീര്‍ കുളത്തൂര്‍, ഹിദായത്ത് ഇരുമ്പുഴി, അന്‍ഷദ് തൃശ്ശൂര്‍, ഷാഹുല്‍ ചെറൂപ്പ, ഉസ്മാന്‍ എം.പരീത്, ഇഖ്ബാല്‍ തിരൂര്‍, ജുനൈദ് മാവൂര്‍, ഷബീല്‍ എന്നിവര്‍ നേതൃത്വം നല്‍കി.

 



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ഗസ്സയിലെ ബയ്ത് ലാഹിയയില്‍ ചൊവ്വാഴ്ച കൊല്ലപ്പെട്ടത് 110 പേര്‍

International
  •  a month ago
No Image

സിബിഎസ്ഇ നാഷനല്‍ സ്‌കേറ്റിങ് ചാംപ്യന്‍ഷിപ്പില്‍ ഇരട്ട മെഡല്‍ നേടി പ്രവാസി മലയാളി വിദ്യാര്‍ഥിനി

latest
  •  a month ago
No Image

കൊച്ചിയിൽ യുവതിയെ വെട്ടിക്കൊല്ലാൻ ശ്രമം; പ്രതിക്കായി തിരച്ചിൽ ശക്തമാക്കി പൊലിസ്

Kerala
  •  a month ago
No Image

ഡ്രൈവിങ്ങിനിടെ മൊബൈല്‍ ഫോണ്‍ ഉപയോഗിച്ചു; കെഎസ്ആര്‍ടിസി ഡ്രൈവറുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്ത് എംവിഡി

Kerala
  •  a month ago
No Image

റിയാദിലെ ഇന്ത്യന്‍ എംബസിയില്‍ ക്ലാര്‍ക്ക്, ട്രാന്‍സലേറ്റര്‍ ഒഴിവുകള്‍ ഇപ്പോള്‍ അപേക്ഷിക്കാം

Saudi-arabia
  •  a month ago
No Image

കുവൈത്തിലെ തൊഴില്‍ വിപണിയില്‍ ഒന്നാമത് ഇന്ത്യക്കാര്‍ 

Kuwait
  •  a month ago
No Image

മതവിധി പറയുന്നതിനെ വളച്ചൊടിക്കരുത്: സമസ്ത മുശാവറ അംഗങ്ങള്‍

Kerala
  •  a month ago
No Image

ബൈക്കിൽ കയറാനൊരുങ്ങുമ്പോൾ പൊട്ടിത്തെറിയോടെ തീപിടിച്ചു; തലനാരിഴക്ക് രക്ഷപ്പെട്ട് ദമ്പതികള്‍

Kerala
  •  a month ago
No Image

തൊഴില്‍, താമസ വിസനിയമ ലംഘനം;  ഒരാഴ്ചക്കിടെ നാടുകടത്തിയത് 350 വിദേശ തൊഴിലാളികളെ

oman
  •  a month ago
No Image

കരിപ്പൂരിൽ വ്യാജ ബോംബ് ഭീഷണി; സന്ദേശമയച്ച പാലക്കാട് സ്വദേശി പിടിയിൽ

latest
  •  a month ago