HOME
DETAILS
MAL
അഫ്ഗാനിസ്ഥാനില്‍ റോഡിനു വശത്ത് സ്‌ഫോടനം; 11 പേര്‍ കൊല്ലപ്പെട്ടു
backup
October 21 2018 | 11:10 AM
കാബൂള്‍: കിഴക്കന്‍ അഫ്ഗാനിസ്ഥാനിലെ നാന്‍ഗര്‍ഹാര്‍ പ്രവിശ്യയില്‍ റോഡിനു വശത്തുണ്ടായ സ്‌ഫോടനത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു. ആറു കുട്ടികളും ഒരു സ്ത്രീയും കൊല്ലപ്പെട്ടവരിലുണ്ട്.
ആച്ചിന്‍ ജില്ലയിലാണ് സംഭവം. റോഡിനു വശത്ത് നിര്‍ത്തിയിട്ടിരുന്ന വാഹനത്തിലുണ്ടായിരുന്നവരാണ് കൊല്ലപ്പെട്ടത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."