കേരളാ കോണ്‍ഗ്രസ് എം ചെയര്മാന്: വിധി പറയുന്നത് 30 ലേക്ക് മാറ്റി
കോട്ടയം: കേരള കോണ്‍ഗ്രസ് എം ചെയര്‍മാനായി ജോസ് കെ. മാണിയെ തെരഞ്ഞെടുത്തതിനെതിരെ ജോസഫ് വിഭാഗം നല്കിയ സ്റ്റേ പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് നല്കിയ അപ്പീലില്‍ വിധിപറയുന്നത് 30ലേക്ക് നീട്ടി. ജോസ് കെ. മാണി നല്കിയ അപ്പീലില്‍ ഇന്ന് വിധിപറയാനിരുന്നതാണ് 30ലേക്ക് നീട്ടിയത്. കേസിലെ വാദം കഴിഞ്ഞ ശനിയാഴ്ച പൂര്‍ത്തിയായിരുന്നു.
ചെയര്മാന് കെ.എം മാണിയുടെ മരണത്തിനുപിന്നാലെ ഒരു വിഭാഗം ജോസ് കെ. മാണിയെ ചെയര്‍മാനായി തെരഞ്ഞെടുത്തിരുന്നു. ഇതിനെതിരെ പി.ജെ ജോസഫ് വിഭാഗം ഇടുക്കി മുന്‍സിഫ് കോടതിയില്‍നിന്ന് സ്റ്റേ നേടി. ഇതേത്തുടര്‍ന്നാണ് ജോസ് കെ. മാണിവിഭാഗം അപ്പീല്‍ നല്‍കിയത്. അപ്പീല്‍ പരിഗണിച്ച കട്ടപ്പന സബ് ജഡ്ജ് ഡോണി തോമസ് വര്‍ഗീസാണ് വിധി പറയുന്നത് 30 ലേയ്ക്ക് മാറ്റിയത്.
പാല ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ച സാഹചര്യത്തില്‍ കോടതിവിധി ആകാംക്ഷയോടെയാണ് ഇരുവിഭാഗവും യു.ഡി.എഫും കാണുന്നത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."