HOME
DETAILS

മൂന്ന് കോടി രൂപ നല്‍കാമെന്ന് തുഷാര്‍, ആറു കോടി നല്‍കിയാല്‍ കേസ് പിന്‍വലിക്കാമെന്ന് നാസില്‍, കോടതിക്ക് പുറത്ത് കേസ് ഒത്തുതീര്‍പ്പാകാനുള്ള ശ്രമം പാളുന്നു

  
backup
August 27 2019 | 11:08 AM

thushar-vellapally-and-nasil-not-solve-case-in-court-123

 

അജ്മാന്‍: തുഷാര്‍ വെള്ളാപള്ളിയും നാസിലും തമ്മിലുള്ള കേസ് കോടതിക്കു പുറത്ത് ഒത്ത് തീര്‍പ്പാക്കാനുള്ള സാധ്യത മങ്ങുന്നു. ആറ് കോടി രൂപ നല്‍കിയാല്‍ തുഷാര്‍ വെള്ളാപ്പള്ളിക്കെതിരായ കേസ് പിന്‍വലിക്കാമെന്ന് പരാതിക്കാരന്‍ നാസില്‍ അബ്ദുള്ള. അല്ലാതെയുള്ള ഒത്തുതിര്‍പ്പിനില്ലെന്നും നാസില്‍ പറഞ്ഞു. എന്നാല്‍ ഇത്രയും തുക തരാന്‍ കഴിയില്ലെന്നാണ് തുഷാര്‍ നിലപാടെടുത്ത്. നാസിലിന് കൊടുക്കാവുന്ന പരമാവധി തുക മൂന്ന് കോടിയാണെന്നും തുഷാര്‍ പറഞ്ഞു. ഇത്രയും വലിയ തുകയുടെ ബിസിനസ് ഇടപാട് നാസിലുമായി ഇല്ലെന്നും തുഷാര്‍ പറഞ്ഞു.

ചെക്ക് കേസില്‍ തുഷാര്‍ വെള്ളാപ്പള്ളി നാട്ടിലേക്ക് മടങ്ങാന്‍ ശ്രമിക്കുന്നതായുള്ള റിപ്പോര്‍ട്ടുകളും പുറത്തുവന്നിരുന്നു. കോടതിക്ക് പുറത്തുള്ള ഒത്തുതീര്‍പ്പ് ശ്രമം പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് തുഷാര്‍ മടങ്ങാന്‍ ഒരുങ്ങുന്നത്. യു.എ.ഇ പൗരത്വമുള്ള ഒരാളുടെ പാസ്‌പോര്‍ട്ട് പകരം ജാമ്യമായി കെട്ടിവെച്ച് നാട്ടിലേക്ക് മടങ്ങാനാണ് ശ്രമം. 8 കോടിക്ക് ചെക്ക് കേസ് കൊടുത്ത നാസില്‍ അബ്ദുല്ല ആവശ്യപ്പെടുന്ന പണം നല്‍കാന്‍ താന്‍ ഉദ്ദേശിക്കുന്നില്ലെന്ന് തുഷാര്‍ വെള്ളാപ്പള്ളി പ്രതികരിച്ചിരുന്നു.

ചെക്ക് കേസ് കോടതിക്കു പുറത്ത് ഒത്തുതീര്‍പ്പാക്കാന്‍ തയ്യാറാണെന്നു നേരത്തേ തുഷാര്‍ വ്യക്തമായിരുന്നു. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയില്‍ നാസില്‍ പറയുന്ന അത്രയും തുക നല്‍കാനാവില്ലെന്നാണ് തുഷാര്‍ നിലപാടെടുത്തിരിക്കുന്നത്. '90 ലക്ഷം ദിര്‍ഹത്തിന് (ഏകദേശം 18 കോടി രൂപ) ആണ് ചെക്ക് കേസ് ഫയല്‍ ചെയ്തിട്ടുള്ളത്. ഇപ്പോള്‍ എന്നോടാവശ്യപ്പെടുന്നത് 30 ലക്ഷം ദിര്‍ഹമാണ് (ഏകദേശം 5.87 കോടി രൂപ). ഈ തുക നല്‍കാന്‍ ഞാന്‍ ഉദ്ദേശിക്കുന്നില്ല. ഇല്ലാത്ത ഇടപാടിന്റെ പേരിലാണ് ഈ കേസ്. എല്ലാ രേഖകളും കോടതിയില്‍ നല്‍കും. കേസ് കോടതിയില്‍ തുടരും.' അദ്ദേഹം പറഞ്ഞു. തന്റെ കൂടി പങ്കാളിത്തത്തില്‍ ഉണ്ടായിരുന്ന ബോയിങ് കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ നിന്നു മോഷ്ടിച്ചതാണ് ചെക്കെന്നും തുഷാര്‍ പറഞ്ഞു.

'എനിക്ക് നാസിലുമായി വ്യക്തിപരമായി ഇടപാടൊന്നുമില്ല. ജോയിന്റ് അക്കൗണ്ടിലുള്ള ചെക്കാണ് കേസിനാധാരം. അതുകൊണ്ടുതന്നെ മറ്റു പങ്കാളികള്‍ കൂടി അതില്‍ ഒപ്പിടേണ്ടതുണ്ട്. നാസിലിന്റെ കമ്പനിയും ബോയിങ് കണ്‍സ്ട്രക്ഷനുമായുണ്ടായിരുന്നത് 6.75 ലക്ഷം ദിര്‍ഹത്തിന്റെ കരാറാണ്.യു.എ.ഇയില്‍ മാന്ദ്യം വന്നപ്പോള്‍ ഞങ്ങള്‍ക്ക് ഏഴര ലക്ഷം ദിര്‍ഹം വിവിധ കമ്പനികളില്‍ നിന്നായി കിട്ടാനുണ്ടായിരുന്നു. വന്‍ നഷ്ടം സംഭവിച്ചിട്ടും സബ് കോണ്‍ട്രാക്ടര്‍മാര്‍ക്കു കുറേയൊക്കെ പണം കൊടുക്കാന്‍ ഞങ്ങള്‍ക്കായിട്ടുണ്ട്.

നാസില്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് അങ്ങനെ പണം കൊടുത്തിട്ടുണ്ട്. അതുകൊണ്ടുതന്നെ ഇനിയൊരു ഒത്തുതീര്‍പ്പിനു പോവേണ്ട കാര്യമില്ല.' എന്നായിരുന്നു തുഷാര്‍ പറഞ്ഞു. എന്നാല്‍ തീരെച്ചെറിയ തുകയാണ് ഒത്തുതീര്‍പ്പിനായി തുഷാര്‍ വാഗ്ദാനം ചെയ്തതെന്നാണ് നാസില്‍ പറയുന്നത്. തുഷാറിനെ കുഴപ്പത്തിലാക്കാന്‍ തനിക്ക് ഉദ്ദേശ്യമില്ലെന്നും അതുകൊണ്ടാണ് ഒത്തുതീര്‍പ്പാവാമെന്നു പറഞ്ഞതെന്നും അദ്ദേഹം പറഞ്ഞു.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

വിഴിഞ്ഞം വയബിലിറ്റി ഗ്യാപ്പ് ഫണ്ട് ഗ്രാന്റ് ആയി നല്‍കാന്‍ ഇടപെടണം; പ്രധാനമന്ത്രിക്ക് കത്തയച്ച് മുഖ്യമന്ത്രി

Kerala
  •  11 minutes ago
No Image

തമിഴ്‌നാട് കോണ്‍ഗ്രസ് മുതിര്‍ന്ന നേതാവ് ഇ.വി.കെ.എസ് ഇളങ്കോവന്‍ അന്തരിച്ചു

National
  •  29 minutes ago
No Image

ആരാധനാലയ നിയമംനിലനില്‍ക്കെയാണ് ഇതെല്ലാം...; സംഘ്പരിവാര്‍ അവകാശവാദം ഉന്നയിക്കുന്ന ഇന്ത്യയിലെ മസ്ജിദുകള്‍

Trending
  •  43 minutes ago
No Image

കേന്ദ്രസമീപനം നിരാശാജനകം; വയനാടിന് പാക്കേജ് വേണം; പാര്‍ലമെന്റ് വളപ്പില്‍ കേരളത്തിലെ എം.പിമാരുടെ പ്രതിഷേധം

Kerala
  •  an hour ago
No Image

ഓപ്പണ്‍ എ.ഐയ്‌ക്കെതിരെ വെളിപ്പെടുത്തല്‍ നടത്തിയ മുന്‍ ജീവനക്കാരന്‍ മരിച്ച നിലയില്‍; ആത്മഹത്യയെന്ന് നിഗമനം

International
  •  2 hours ago
No Image

മംഗളവനം പക്ഷി സങ്കേതത്തിലെ ഗെയ്റ്റില്‍ ശരീരത്തില്‍ കമ്പി തുളഞ്ഞു കയറിയ നിലയില്‍ മൃതദേഹം കണ്ടെത്തി

Kerala
  •  3 hours ago
No Image

മുതിര്‍ന്ന ബി.ജെ.പി നേതാവ് എല്‍.കെ അദ്വാനിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു

National
  •  4 hours ago
No Image

പി.വി അന്‍വര്‍ കോണ്‍ഗ്രസിലേക്ക്?; ഡല്‍ഹിയില്‍ കെ.സി വേണുഗോപാലുമായി കൂടിക്കാഴ്ച്ച

Kerala
  •  4 hours ago
No Image

കര്‍ശന നടപടിയുണ്ടാകും; ക്രിസ്മസ് പരീക്ഷയുടെ ചോദ്യപേപ്പര്‍ ചോര്‍ന്നെന്ന് സ്ഥിരീകരിച്ച് മന്ത്രി വി ശിവന്‍കുട്ടി

Kerala
  •  4 hours ago
No Image

34 കാരിയ്ക്ക് മരുന്ന് നല്‍കിയത് 64 കാരിയുടെ എക്‌സറേ പ്രകാരം; കളമശേരി മെഡിക്കല്‍ കോളജില്‍ ചികിത്സാപിഴവെന്ന് പരാതി

Kerala
  •  4 hours ago