HOME
DETAILS
MAL
കാനം കോളനിവാസികള്‍ കേന്ദ്രമന്ത്രിയെ വരവേറ്റു
backup
June 08 2017 | 20:06 PM
മാവുങ്കാല്‍: ജില്ലയിലെ വിവിധ പരിപാടികളില്‍ പങ്കെടുക്കാനെത്തിയ കേന്ദ്രമന്ത്രി പ്രകാശ് ജാവ്‌ദേക്കര്‍ കാനം കോളനി സന്ദര്‍ശിച്ചു. തുടുകൊട്ടി മംഗലംകളിയോടെ മന്ത്രിയെ കോളനിവാസികള്‍ സ്വീകരിച്ചു. മാവുങ്കാല്‍ കോട്ടപ്പാറ കുമിള്‍ തൊട്ടിക്കാനം കോളനിയില്‍ ഉച്ചയോടെയെത്തിയ മന്ത്രി കോളനിയിലെ രാമകൃഷ്ണന്‍-മാളിനി ദമ്പതികളുടെ വീട്ടിലെത്തി ഉച്ചയൂണ്‍ കഴിച്ചു. ജില്ലാ പ്രസിഡന്റ് കെ. ശ്രീകാന്ത്, നേതാക്കളായ കെ.പി ശ്രീശന്‍, പ്രമീള സി. നായ്ക്, എ. വേലായുധന്‍, പി. രമേശ് എന്നിവരും മന്ത്രിയെ അനുഗമിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."