തൊഴിലുറപ്പ് നിയമം അട്ടിമറിക്കാന്‍ ശ്രമിച്ചാല്‍ ശക്തമായി ഇടപെടും: പി.പി തങ്കച്ചന്
പെരുമ്പാവൂര്‍: തൊഴിലുറപ്പ് നിയമം അട്ടിമറിക്കാന്‍ കേന്ദ്ര - സംസ്ഥാന സര്‍ക്കാരുകള്‍ ശ്രമിച്ചാല്‍ യു.ഡി.എഫ് ശക്തമായി ഇടപെടുമെന്ന് യു.ഡി.എഫ് കണ്‍വീനര്‍ പി.പി.തങ്കച്ചന്. തൊഴിലുറപ്പ് തൊഴിലാളികള്‍ക്ക് വേതനം നല്‍കാത്തത് കടുത്ത അനീതിയാണെന്നും യു.ഡി.എഫ് ഈ ആവശ്യം കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ശ്രദ്ധയില്‍പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു. മുടക്കുഴ പഞ്ചായത്തിലെ തൊഴിലുറപ്പ് തൊഴിലാളികളുടെ പ്രതിഷേധ മാര്‍ച്ചും ധര്‍ണയും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുടക്കുഴ പോസ്റ്റേ് ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണയില്‍ പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ എ.റ്റി അജിത് കുമാര്‍ അദ്ധ്യക്ഷത വഹിച്ചു.
പഞ്ചായത്ത് പ്രസിഡന്റ് ഷൈമി.വര്‍ഗീസ്, തോമസ്.പി.കുരുവിള, കെ.പി വര്‍ഗീസ്, പി.പി അവറാച്ചന്, ജോഷി തോമസ്, ജോബി മാത്യു, ബിജു ജേക്കബ്, പി.കെ രാജു, ഷോജ റോയ്, മിനി ഷാജി, ജിഷ സോജന്, ലിസി മത്തായി, ദീപ ശ്രീജിത്ത്, സോഫി രാജന്, ബാബു പാത്തിക്കല്‍, എന്‍.പി രാജീവ്, പി.ഒ ബെന്നി, പോള്‍.കെ.പോള്‍, ഇ.വി വിജയന്, സോജന് പൗലോസ്, ഷാജി കീച്ചേരി, വി.റ്റി. പത്രോസ്, മത്തായി.റ്റി.ജേക്കബ്, എല്‍ദോ പാത്തിക്കല്‍ എന്നിവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."