ഗുണ്ടാത്തലവന്‍ കോമ്പാറ വിനീതടക്കം ഏഴുപേരെ റിമാന്‍ഡ് ചെയ്തു
കൊച്ചി: കുപ്രസിദ്ധ ഗുണ്ടാത്തലവന്‍ കോമ്പാറ വിനീതടക്കം നിരവധി ക്രിമിനല്‍ കേസുകളില്‍പ്പെട്ട ഏഴുപേരെ ഗുണ്ടാലിസ്റ്റില്‍ ഉള്‍പ്പെടുത്തി പൊലിസ് അറസ്റ്റ് ചെയ്തു കോടതിയില്‍ ഹാജരാക്കി. ഇവരില്‍ നിന്നു മാരാകായുധങ്ങളും രണ്ടരകിലോ കഞ്ചുവം പിടിച്ചെടുത്തു. നഗരത്തിലെ ആഢംബര വീടുകളുടെ സ്‌കെച്ചും ഭവന ഭേദനത്തിനുള്ള ആയുധങ്ങളും ഇവരില്‍ നിന്നു കണ്ടെത്തു.
കാലവര്‍ഷം കനത്തതിനാല്‍ വന്‍ കവര്‍ച്ച ലക്ഷ്യമിട്ടാണു സംഘം എത്തിയതെന്നു പൊലിസ് പറഞ്ഞു. ആലുവ സ്വദേശി വിനീത് വിജയന്‍( കോമ്പാറ വിനീത്-30), ഇടുക്കി കല്ലാര്‍ അരുണ്‍ വിത്സന്‍, ഏലൂര്‍ അല്‍ഷാഫ്(22), എരുമേലി അനന്തുമോന്‍(20), പത്തനംതിട്ട മണിമല സ്വദേശികളായ പ്രജിത് പി നായര്‍(23), സാബു രാമചന്ദ്രന്‍(27), ശിബിന്‍ബാബു(26) എന്നിവരാണു പൊലിസ് പിടിയിലായത്.
നോര്‍ത്ത് എസ്.ആര്‍.എം റോഡിലെ ഹോട്ടലിലെ മുറികളിലാണ് ഇവര്‍ തമ്പടിച്ചിരുന്നത്. രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തില്‍ ഹോട്ടല്‍ വളഞ്ഞ ഷാഡോ പൊലിസുകാരെ മാരാകായുധങ്ങള്‍ കാണിച്ച് ഓടിരക്ഷപ്പെടാന്‍ ശ്രമിച്ച സംഘത്തെ ഷാഡോ പൊലിസ് സാഹസികമായി കീഴ്‌പ്പെടുത്തുകയായിരുന്നു.
പൊലിസ് പിടിക്കുമെന്നായപ്പോള്‍ വിനീത് തന്റെ സോക്‌സിനുള്ളില്‍ ഒളിപ്പിച്ചുവച്ചിരുന്ന കത്തി പുറത്തെടുത്തു ഭീകരാന്തരീക്ഷം സൃഷ്ടിച്ചെങ്കിലും പൊലിസ് കീഴ്‌പ്പെടുത്തി. ഭവനഭേദനം, കുഴല്‍പ്പണം, ആംസ് ആക്ട് തുടങ്ങിയ കേസുകളില്‍ ഇവര്‍ പ്രതികളാണ്. നോര്‍ത്ത് എസ്.ഐ ബിബിന്‍ദാസിന്റെ നേതൃത്വത്തില്‍ ഹരിമോന്‍, സാനു, വിനോദ്, സാനുമോന്‍, വിശാല്‍, സനോജ് എന്നിവരാണു പ്രതികളെ അറസ്റ്റ് ചെയ്തത്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."