HOME
DETAILS

ജയിലില്‍ നിന്ന് സഹായം ആവശ്യപ്പെട്ടപ്പോള്‍ തുഷാര്‍ ഭീഷണിമുഴക്കി: ചെക്കുകേസില്‍ കുടുങ്ങിയവരെ സഹായിക്കില്ലെന്നു പറഞ്ഞ് വ്യവസായി കൈ മലര്‍ത്തി, ഒടുവില്‍ തന്നെ കബളിപ്പിച്ച വ്യക്തിയെ ചെക്കുകേസില്‍ നിന്ന് രക്ഷിച്ചെടുത്തെന്നും നാസില്‍ അബ്ദുല്ല

  
backup
August 27 2019 | 13:08 PM

thushar-cheque-case-coment-nasil-abdulla

ദുബൈ: തുഷാര്‍ വെള്ളാപ്പള്ളി പണം നല്‍കാത്തതിനെ തുടര്‍ന്ന് ജയിലിലായ ശേഷം വിളിച്ച് സഹായം ആവശ്യപ്പെട്ടപ്പോള്‍ ഭീഷണിപ്പെടുത്തിയാണ് തുഷാര്‍ സംസാരിച്ചതെന്ന് പരാതിക്കാരനായ നാസില്‍ അബ്ദുല്ല.
പണം തരാന്‍ ഉദ്ദേശിക്കുന്നില്ലെന്നും നിന്നെക്കൊണ്ടു കഴിയുമെങ്കില്‍ വാങ്ങിക്കോ എന്ന തരത്തിലാണ് സംസാരിച്ചതെന്നും നാസില്‍ വ്യക്തമാക്കി.
താന്‍ അറസ്റ്റിലായ ശേഷം ഒരുപാട് കഷ്ടപ്പെട്ടു. ആ സമയം ഭാര്യ ഗര്‍ഭിണിയായിരുന്നു. നാട്ടില്‍ പോകാനായില്ല. സാമ്പത്തികമായി സഹായിക്കാനോ കൂടെ നില്‍ക്കാനോ കൂടെഉണ്ടാകുമെന്ന് പ്രതീക്ഷിച്ച ആരുമുണ്ടായിരുന്നില്ല. നാട്ടിലെ പരിചയക്കാരനായ വലിയ വ്യവസായിയെയും സഹായത്തിനായി സമീപ്പിച്ചപ്പോള്‍ താന്‍ ചെക്കുകേസില്‍ കുടുങ്ങിയവരെ സഹായിക്കില്ലെന്നു പറഞ്ഞാണ് ഇടനിലക്കാരോട്‌ അദ്ദേഹം ഒഴിഞ്ഞുമാറിയതെന്നും നാസില്‍ പറുന്നു.


തന്നെ കബളിപ്പിച്ച വ്യക്തി അതേ ചെക്കുകേസില്‍ അറസ്റ്റിലായി ഒരൊറ്റ ദിവസം ജയിലില്‍ കിടന്നപ്പോള്‍ അതേ വ്യക്തിതന്നെ അയാളെ പുറത്തിറക്കാന്‍ രംഗത്തെത്തിയെന്ന വിരോധാഭാസവും നാസില്‍ ചൂണ്ടിക്കാണിക്കുന്നു. തനിക്ക് രാഷ്ട്രീയ സ്വാധീനമില്ല. സമുദായ പിന്തുണയില്ല. തന്നെ സഹായിച്ചാല്‍ അതാരും അറിയാനും പോകുന്നില്ല, ഇത്രയും മീഡിയ കവറേജ് ലഭിക്കില്ലെന്നറിഞ്ഞതുകൊണ്ടുമാകും അദ്ദേഹത്തെപോലുള്ളവര്‍ അതിനു തുനിയാതിരുന്നതെന്നും നാസില്‍ വ്യക്തമാക്കി.
അതേ  സമയം ചെക്ക് കേസില്‍ അറസ്റ്റിലായി ജാമ്യത്തിലിറങ്ങിയ തുഷാര്‍ വെള്ളാപ്പള്ളി ജാമ്യ വ്യവസ്ഥയില്‍ ഇളവ് നല്‍കണമെന്നാവശ്യപ്പെട്ട് കോടതിയില്‍ അപേക്ഷ നല്‍കിയിരിക്കുകയാണ്. യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ച് സ്വന്തം പാസ്‌പോര്‍ട്ട് തിരികെ വാങ്ങാനാണ് ശ്രമം നടത്തുന്നത്. ഇതിനായി യു.എ.ഇ പൗരന്റെ പാസ്‌പോര്‍ട്ട് കോടതിയില്‍ സമര്‍പ്പിച്ചിട്ടുണ്ട്.
തുഷാറിന്റെ അപേക്ഷയില്‍ അജ്മാന്‍ കോടതി രണ്ടു ദിവസത്തിനകം തീരുമാനമെടുത്തേക്കുമെന്നാണറിയുന്നത്.



Comments (0)

Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."




No Image

ടെസ്‌ലയുടെ റോബോ ടാക്‌സികള്‍ അടുത്ത വര്‍ഷത്തോടെ

auto-mobile
  •  2 months ago
No Image

മഹാരാഷ്ട്രയും ജാര്‍ഖണ്ഡും ലക്ഷ്യമിട്ട് ഇന്‍ഡ്യ സഖ്യം; പ്രചാരണത്തിന് ചുക്കാന്‍ പിടിക്കാന്‍ കെജ്‌രിവാളും 

National
  •  2 months ago
No Image

ഗസ്സ വെടിനിര്‍ത്തല്‍ ചര്‍ച്ച ദോഹയില്‍ പുനരാരംഭിക്കും

International
  •  2 months ago
No Image

'മത്സരത്തില്‍ നിന്ന് പിന്മാറണമെന്ന് സവിനയം അഭ്യര്‍ഥിക്കുന്നു' ഷാനിബിനോട് അഭ്യര്‍ഥനയുമായി സരിന്‍; പിന്‍മാറില്ലെന്ന് ഷാനിബ് 

Kerala
  •  2 months ago
No Image

വിവിധ രാജ്യങ്ങളുമായി വ്യോമ സര്‍വിസ് കരാറുകളില്‍ ഒപ്പുവെച്ച് ഖത്തര്‍

qatar
  •  2 months ago
No Image

ഹൈടെക്കിലും കോളജ് സ്‌കോളർഷിപ്പുകൾ ഓഫ്‌ലൈനിലേക്ക്

Kerala
  •  2 months ago
No Image

സരിൻ്റെ കൈവശം 5,000 രൂപ, രാഹുലിൻ്റെ പക്കൽ 25,000

Kerala
  •  2 months ago
No Image

വോട്ടെടുപ്പ് കഴിഞ്ഞിട്ട് ആറുമാസം; വടകരയിലെ രണ്ട് ബൂത്തിലെ  വോട്ടുകള്‍ ഇനിയും എണ്ണിയില്ല

Kerala
  •  2 months ago
No Image

കെഎസ്ആര്‍ടിസി ഡ്രൈവര്‍ക്ക് യുവതിയുടെ മര്‍ദ്ദനം 

Kerala
  •  2 months ago
No Image

ബി.ജെ.പിയിലെ ഉൾപ്പോരിനൊപ്പം എൻ.ഡി.എയിലും പൊട്ടിത്തെറി

Kerala
  •  2 months ago