വില്‍പ്പനയില്‍ 31 ശതമാനം ഇടിവ്: മാരുതി സുസുകിയും 3,000 താല്‍ക്കാലിക ജീവനക്കാരെ പിരിച്ചുവിടുന്നു
ന്യൂഡല്‍ഹി: സാമ്പത്തിക പ്രതിസന്ധി രാജ്യത്തെ ഉലച്ചതിന് പിന്നാലെ താല്‍ക്കാലിക ജീവനക്കാരെ ഒഴിവാക്കാന്‍ തീരുമാനിച്ച് വാഹനനിര്‍മാണ ഭീമന്‍മാരായ മാരുതി സുസുകി. 3,000 താല്‍ക്കാലിക ജീവനക്കാരുടെ തൊഴില്‍കരാര്‍ പുതുക്കിനല്‍കില്ലെന്ന് മാരുതി അറിയിച്ചു. കമ്പനിയുടെ വാര്‍ഷിക ജനറല്‍ ബോഡി യോഗത്തില്‍ മാരുതി സുസുക്കി ചെയര്‍മാന്‍ ആര്‍.സി ഭാര്‍ഗവയാണ് ഇക്കാര്യം അറിയിച്ചത്.
സുരക്ഷാ മാനദണ്ഡങ്ങളും ഉയര്‍ന്ന നികുതിയും ഗണ്യമായി വര്‍ധിച്ചത് കാറിന്റെ വിലയെ ബാധിച്ചെന്നും ഇത് കമ്പനിക്ക് താങ്ങാനാവുന്നതല്ലെന്നും ഓഹരിയുടമകളുടെ യോഗത്തില്‍ ഭാര്‍ഗവ വ്യക്തമാക്കി. രാജ്യത്തിന്റെ പുതിയ എമിഷന്‍ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിനായി കമ്പനി നടപടികള്‍ സ്വീകരിച്ചുവരികയാണ്. സി.എന്‍.ജി, ഹൈബ്രിഡ് കാറുകള്‍ എന്നിവയുടെ നിര്‍മാണത്തിലേക്ക് കമ്പനി നീങ്ങുമെന്നും സി.എന്‍.ജി വാഹനങ്ങളുടെ നിര്‍മാണം ഈ വര്‍ഷം 50ശതമാനം വര്‍ധിപ്പിക്കുമെന്നും ഭാര്‍ഗവ പറഞ്ഞു.
ജൂലൈയില്‍ വാഹന വില്‍പ്പന വിപണിയില്‍ 19 ശതമാനമാണ് ഇടിവുണ്ടായത്. നിര്‍മാണത്തിലും 11 ശതമാനം കുറവ് വന്നു. കാര്‍ വില്‍പ്പനയില്‍ മുന്‍വര്‍ഷത്തേക്കാള്‍ 31 ശതമാനമാണ് ഇടിവ്. മാന്ദ്യം തുടരുന്ന സാഹചര്യത്തില്‍ മറ്റ് വാഹനനിര്‍മാതാക്കളും തൊഴിലാളികളെ പിരിച്ചുവിടുന്നതടക്കമുള്ള നടപടികള്‍ സ്വീകരിച്ചുവരികയായിരുന്നു. മാരുതി സുസുക്കിയെ കൂടാതെ അശോക് ലെയ്‌ലാന്റ്, ടി.വി.എസ്, ഹീറോ, ടാറ്റാ മോട്ടോഴ്‌സ് തുടങ്ങിയ വന്‍കിട കമ്പനികള്‍ നിശ്ചിത നിര്‍മാണ യൂനിറ്റുകള്‍ താല്‍ക്കാലികമായി അടച്ചിരുന്നു. വാഹനവിപണിയിലെ പ്രതിസന്ധി സ്റ്റീല്‍ വ്യവസായത്തെയും അതിരൂക്ഷമായി ബാധിച്ചിട്ടുണ്ട്.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."