ഒരു കുടുംബത്തെ മഹത്വവല്ക്കരിക്കാന് മറ്റുള്ളവരുടെ സംഭാവനകള്‍ അവഗണിച്ചു: മോദി
ന്യൂഡല്‍ഹി: ഒരു കുടുംബത്തെ മഹത്വവല്ക്കരിക്കാന് മറ്റുള്ളവരുടെ സംഭാവനകളെ അവഗണിച്ചുവെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബി.ആര് അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയ മഹാന്മാരുടെ സംഭവനകളെയാണ് ഒരു കുടുംബത്തെ മഹത്വവല്ക്കരിക്കാനായി വിസ്മരിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ചെങ്കോട്ടയില്‍ ആസാദ് ഹിന്ദ് ഫൗജ്(ഇന്ത്യന്‍ നാഷ്നല്‍ ആര്‍മി) ന്റെ 75ാം വാര്‍ഷികത്തില്‍ നിര്‍മിക്കുന്ന മ്യൂസിയത്തിന് തറക്കല്ലിട്ട് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി. സ്വാതന്ത്ര്യ സമരത്തിലും രാജ്യത്തിന്റെ വളര്‍ച്ചയിലും ഒരു കുടുംബത്തെ മാത്രം മഹത്വവല്‍ക്കരിക്കാനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടായിരുന്നു ഇതെന്ന് മോദി ആരോപിച്ചു. ഇന്ത്യന്‍ സമ്പ്രദായങ്ങള്‍ക്ക് സ്വാതന്ത്ര്യത്തിന് മുന്‍പുതന്നെ അടിത്തറ പാകിയെങ്കിലും ഇന്നും നാം ഇന്ത്യയെ കാണുന്നത് ഇംഗ്ലിഷുകാരുടെ കണ്ണിലൂടെയാണ്.
നേതാജി സുഭാഷ് ചന്ദ്ര ബോസ്, ബി.ആര് അംബേദ്കര്‍, സര്‍ദാര്‍ പട്ടേല്‍ തുടങ്ങിയവരുടെ ആശയങ്ങള്‍ നാം പിന്തുടര്ന്നിരുന്നുവെങ്കില് രാജ്യത്തെ സാഹചര്യങ്ങള്‍ ഏറെ വ്യത്യസ്തമാകുമായിരുന്നുവെന്ന് മോദി പറഞ്ഞു. തന്റെ സര്‍ക്കാര്‍ ഇത്തരം കാര്യങ്ങളില്‍ മാറ്റം വരുത്തുമെന്നും മോദി കൂട്ടിച്ചേര്‍ത്തു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."