റമദാന്‍ പ്രഭാഷണ പരമ്പര നാളെ മുതല്‍
ആലുവ: ഖുര്‍ആന്‍ സുകൃതത്തിന്റെ വചനപ്പൊരുള്‍ എന്ന പ്രമേയത്തില്‍ എസ്.കെ.എസ്.എസ്.എഫ് ആലുവ മേഖല കമ്മിറ്റി സംഘടിപ്പിക്കുന്ന റമദാന്‍ ത്രിദിന പ്രഭാഷണ പരമ്പര 2017 നാളെ തുടങ്ങും. രാവിലെ ഒന്‍പതിന് ആലുവ തോട്ടുമുഖം എന്‍.കെ ഓഡിറ്റോറിയത്തില്‍ പാണക്കാട് സയ്യിദ് സാബിഖലി ശിഹാബ് തങ്ങള്‍ ഉദ്ഘാടനം നിര്‍വഹിക്കും.
എസ്.കെ.എസ്.എസ്.എഫ് ജില്ലാ പ്രസിഡന്റ് സയ്യിദ് ഷെഫീഖ് തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും. സമ്മേളനത്തിന്റെ ഭാഗമായി ഹാഫീളിങ്ങളെ ആദരിക്കല്‍, വിദ്യാഭ്യാസ അവാര്‍ഡ് ദാനം, റിലീഫ് കിറ്റ് വിതരണം എന്നിവ നടക്കും.
പബ്ലിസിറ്റി കണ്‍വീനര്‍ കെ.കെ അബദുള്‍ സലാം ഇസ്‌ലാമിയ സ്വാഗതം പറയും. സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ കേന്ദ്ര മുശാവറ അംഗം ഇ.എസ് ഹസന്‍ ഫൈസി അധ്യക്ഷത വഹിക്കും. അന്‍വര്‍ സാദത്ത് എം.എല്‍.എ വിദ്യാഭ്യാസ അവാര്‍ഡ് ദാനം നടത്തും. വിശിഷ്ടാതിഥിയായി കാലടി സര്‍വകലാശാല വൈസ് ചാന്‍സിലര്‍ ഡോ. എം.സി ദിലീപ്കുമാര്‍ സംബന്ധിക്കും. 'വിശ്വാസിയുടെ വീട് 'എന്ന വിഷയത്തെ ആസ്പദമാക്കി ആലുവ സെന്‍ട്രല്‍ ജുമാ മസ്ജിദ് ചീഫ് ഇമാം അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാക്ഷണം നടത്തും.
രണ്ടാം ദിവസമായ ഞായാറാഴ്ച രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന സമ്മേളനത്തില്‍ മജ്‌ലിസുന്നൂര്‍ ജില്ലാ അമീര്‍ സയ്യിദ് ഷറഫുദ്ദീന്‍ തങ്ങള്‍ ദുആക്ക് നേതൃത്വം നല്‍കും. പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ മുട്ടം അബ്ദുള്ള സ്വാഗതം പറയും.
എസ്.കെ.എസ്.എസ്.എഫ് മേഖല പ്രസിഡന്റ് ബാബു ചാലയില്‍ അധ്യക്ഷത വഹിക്കും. മുന്‍ പൊതുമരാമത്ത് വകുപ്പ് മന്ത്രി വി.കെ ഇബ്രാഹിം കുഞ്ഞ് എം.എല്‍.എ ഉദ്ഘാടനം നിര്‍വഹിക്കും.
മുഖ്യാതിഥിയായി പ്രമുഖ പരിസ്ഥിതി പ്രവര്‍ത്തകന്‍ അഡ്വ. സി.ആര്‍ നീലകകണ്ഠന്‍ പങ്കെടുക്കും. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അഡ്വ.ബി.എ അബ്ദുള്‍ മുത്തലിബ് റിലീഫ് വിതരണവും നിര്‍വഹിക്കും. 'ഉത്തമ ദാമ്പത്യം നല്ല ഭര്‍ത്താവ് ' എന്ന വിഷയത്തില്‍ അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാക്ഷണം നടത്തും. സമാപന ദിവസമായ തിങ്കളാഴ്ച രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ചടങ്ങില്‍ ജംഇയ്യത്തുല്‍ ഖുത്വബാ ജില്ലാ പ്രസിഡന്റ് ഷംസുദ്ധീന്‍ ഫൈസി ദുആക്ക് നേതൃത്വം നല്‍കും.
'സ്വര്‍ഗം വിശ്വാസികള്‍ക്കുള്ള സമ്മാനം' എന്ന വിഷയത്തില്‍ ഉസ്താദ് അന്‍വര്‍ മുഹിയിദ്ദീന്‍ ഹുദവി മുഖ്യ പ്രഭാക്ഷണം നടത്തും. തുടര്‍ന്ന്( രാവിലെ 11 ന്) നടക്കുന്ന സമാപന സമ്മേളനത്തിന്റെ ഉദ്ഘാടനം എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് ഹമീദലി ശിഹാബ് തങ്ങള്‍ നിര്‍വഹിക്കും .
എസ്.കെ.എസ്.എസ്.എഫ് മേഖല ജനറല്‍ സെക്രട്ടറി ടി.എം സിദ്ദീഖ് കുഴിവേലിപ്പടി സ്വാഗതം പറയും. സ്വാഗതസംഘം ചെയര്‍മാന്‍ അഷറഫ് ഹുദവി അധ്യക്ഷത വഹിക്കും. വിശിഷ്ടാതിഥിയായി വി.പി സജീന്ദ്രന്‍ എം.എല്‍.എ സംബന്ധിക്കും. സമസ്ത ജില്ലാ ജനറല്‍ സെക്രട്ടറി ഓണബിള്ളി മുഹമ്മദ് ഫൈസി പ്രമേയ പ്രഭാഷണം നടത്തും. ഹാഫിളികളെ ചടങ്ങില്‍ ആദരിക്കും.
മേഖല ട്രഷര്‍ യഹ്‌യ പാലപ്രശ്ശേരി നന്ദിയും സമസ്തയുടെയും പോഷകസംഘടനകളുടേയും സംസ്ഥാന ജില്ലാ നേതാക്കളും വിവിധ മഹല്ലുകളിലെ ഇമാമുമാരും മൂന്ന് ദിവസമായി നടക്കുന്ന പരിപാടിയില്‍ സംബന്ധിക്കും.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."