HOME
DETAILS
MAL
ഇഫ്താര്‍ സംഗമവും റിലീഫ് സമാപനവും 23 ന്
backup
June 08 2017 | 21:06 PM
ആലപ്പുഴ: എസ് .വൈ .എസ് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലുള്ള റംസാന് റിലീഫിന്റെ സമാപനവും ഇഫ്താര്‍ സംഗമവും ജൂണ്‍ 23 ന് ആലപ്പുഴ സി.എച്ച്.മഹലില്‍ വെച്ച് നടക്കും .' ഉമ്മയ്ക്കൊരുമ്മ'' എന്ന പേരില്‍ നടക്കുന്ന റിലീഫ് ജില്ലയിലെ 1111 നിര്‍ധന ഉമ്മമാര്‍ക്ക് സഹായം നല്‍കും.എസ് വൈ എസ് ജില്ലാ പ്രസിഡന്റ് കെ.എ. നിസാമുദ്ദീന്‍ ഫൈസിയുടെ അദ്ധ്യക്ഷതയില്‍ കൂടിയ ജില്ലാ സെക്രട്ടേറിയറ്റ് യോഗം സമസ്ത കേരള ജംഇയ്യത്തുല്‍ മുഅല്ലിമീന്‍ ജില്ലാ പ്രസിഡന്റ് പി.എ.ശിഹാബുദ്ദീന് മുസ്ലിയാര് ഉല്‍ഘാടനം ചെയ്തു.ജില്ലാ ജനറല്‍ സെക്രട്ടറി നിസാര്‍ പറമ്പന്‍, ട്രഷറര്‍ എ.എ.വാഹിദ്, ഉസ്മാന് സഖാഫി, അഷറഫ് മാസ്റ്റര്‍, അബ്ദുള്ള കുഞ്ഞ് ,മുജീബ് റഹിമാന്‍, എം.എ. സിദ്ധീഖ്, ഷുഹൈബ് അബ്ദുള്ള, ഇ.എന്‍.എസ്.നവാസ്, നവാബ് കാക്കാഴം, അബിഹരിപ്പാട്, പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."