ശിഹാബ് തങ്ങള്‍ തങ്ങള്‍ റിലീഫ് സെല്‍ ഉദ്ഘാടനം
തൃക്കുന്നപ്പുഴ: കാരുണ്യപ്രവര്‍ത്തനവും ജനക്ഷേമപ്രവര്‍ത്തനവുമാണ് മുസ്ലിം ലീഗിന്റ്റെ മുഖമുദ്രയെന്നും അത് ജീവിത ചര്യയാക്കാന്‍ സജ്ജരാവണമെന്നും മുസ്ലിം ലീഗ് ജില്ല സെക്രട്ടറി എം.എ ലത്തീഫ് പറഞ്ഞു.
മുസ്ലിം ലീഗ് പതിയാങ്കര ശാഖാ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ശിഹാബ് തങ്ങള്‍ തങ്ങള്‍ റിലീഫ് സെല്‍ നല്കുന്ന കാരുണ്യം-17 റിലീഫ് പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിര്‍ദ്ദനരും നിരാലംബരുമായ ജനവിഭാഗത്തിന് തണലായ് മാറാനാണ് പൊതുപ്രവര്‍ത്തകര്‍ തയ്യാറാവേണ്ടത്.
മുസ്ലിം ലീഗിന്റെ മുഖം കാരുണ്യ രാഷ്ട്രീയത്തിന്റെതാണെന്നും പൂര്‍വ്വ നേതാക്കളുടെ വഴി അതായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. യോഗത്തില്‍ മുസ്ലിം ലീഗ് പതിയാങ്കര ശാഖാ പ്രസിഡന്റ് ശരീഫ് കല്ലശ്ശേരില്‍ അദ്ധ്യക്ഷത വഹിച്ചു. എം.എസ്.എഫ് സംസ്ഥാന കൗണ്‍സില്‍ അംഗം ഉവൈസ് പതിയാങ്കര മുഖ്യപ്രഭാഷണം നടത്തി. നവാസ് വാലയില്‍, അനസ് ലത്തീഫ്, അസ്ഹറുദ്ദീന്, സംറൂദ്, ഷാഫി വഹാബ്, സുഹൈല്‍ മാനത്തേരില്‍ എന്നിവര്‍ സംബന്ധിച്ചു. സെക്രട്ടറി സഈദ് കൈപ്ലാത്ത് സ്വാഗതവും അമീര്‍ ഇലപ്പത്തറ നന്ദിയും പറഞ്ഞു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."