കടല്‍ഭിത്തി നിര്‍മാണം: യു.ഡി.ഫ് തഹസില്‍ദാരെ ഉപരോധിച്ചു
ഹരിപ്പാട്: തൃക്കുന്നപ്പുഴ ആറാട്ടുപുഴ പ്രദേശത്ത് കടല്‍ ഭിത്തി നിര്‍മ്മിക്കാത്തതില്‍ പ്രതിഷേധിച്ച് യു.ഡി.ഫ് ജനപ്രതിനിധികള്‍ കാര്‍ത്തികപ്പള്ളി തഹസില്‍ദാരെ ഉപരോധിച്ചു.
രാവിലെ 11 മാണിയോടെ തൃക്കുന്നപ്പുഴ, ആറാട്ടുപുഴ പഞ്ചായത്തിലെ പതിനേഴോളം യു.ഡി.ഫ് പ്രതിനിധികള്‍ ചേര്‍ന്നാണ് തഹസില്‍ദാരെ ഉപരോധിച്ചത്. രൂക്ഷമായ കടല്‍ഷോഭം നേരിടുന്ന വട്ടച്ചാല്‍, കള്ളിക്കാട്, പ്രദേശങ്ങളിലെ തീരസംരക്ഷണം ഉറപ്പാക്കുക, കളക്ട്രേറ്റില്‍ കഴിഞ്ഞ ആഴ്ചകൂടിയ മന്ത്രിമാരുടെയും മറ്റ് ജനപ്രതിനിധികളുടെയും യോഗത്തില്‍ എടുത്ത തീരുമാനങ്ങള്‍ അടിയന്തരമായി നടപ്പാക്കണമെന്നും ആവശ്യപെട്ടാണ് തഹസില്‍ദാര്‍ എസ്.വിജയനെ ഉപരോധിച്ചത്. 2 കോടി 75 ലക്ഷം രൂപയാണ് പ്രദേശത്തേക് കടല്‍ ഭിത്തി നിര്‍മ്മിക്കാന്‍ ആവശ്യമായ തുക. രണ്ട് പഞ്ചായത്തുകളിലുമായി 24 സ്ഥലങ്ങളിലാണ് കടല്‍ ഭിത്തി അടിയന്തിരമായി നിര്‍മ്മിക്കേണ്ടത്. എന്നാല്‍ 52 ലക്ഷം രൂപ മാത്രമാണ് നിലവില്‍ അനുവദിച്ചിരിക്കുന്നത്.
ആറാട്ടുപുഴയിലെയും തൃക്കുന്നപ്പുഴയിലെയും ഈരണ്ടു ഭാഗങ്ങളില്‍ മാത്രമേ ഈ തുക ഉപയോഗിച്ച് കടല്‍ ഭിത്തി നിര്‍മിക്കാന്‍ കഴിയു. ഉപരോധത്തെ തുടര്‍ന്നു ഉച്ചയ്ക്കു 12. 30 ഓടെ ഇറിഗേഷന്‍ വകുപ്പ് അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.നദീറും തഹസില്‍ദാരും ജനപ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ രണ്ട് കോടി രൂപകൂടി അടിയന്ത്രവുമായി അനുവദിപ്പിച്ചു കടല്‍ ഭിത്തിനിര്‍മ്മാണം ഉടന്‍ അരംപിക്കാമെന്ന ഉറപ്പിന്മേലാണ് ഉപരോധം അവസാനിപ്പിച്ചത്.
എസ്.അജിത, കെ.വൈ അബ്ദുള്‍ റഷീദ്, ഷംസുദ്ദീന്‍ കായിപ്പുറം, ശാരി പൊടിയന്‍, രത്‌നമ്മ രാജേന്ദ്രന്‍, എസ്.ഷഹീന്‍ എന്നിവര്‍ ഉപരോധ സമരത്തില്‍ പങ്കെടുത്തു. സമാപനം കുറിച്ചുകൊണ്ട് ഡി.സി.സി പ്രസിഡന്റ് അഡ്വ.എം.ലിജു സംസാരിച്ചു. ബ്‌ളോക്ക് പ്രസിഡന്റുമാരായ എസ്.വിനോദ് കുമാര്‍, എം.ആര്‍ ഹരികുമാര്‍, കെ.പി.സി.സി നിര്‍വ്വാഹക സമിതി അംഗങ്ങളായ എം.എം ബഷീര്‍തുടങ്ങിയവര്‍ സംസാരിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."