'കൊലപാതകക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നത് സര്‍ക്കാര്‍ ഭയക്കുന്നു'
തൃശൂര്‍: രാഷ്ട്രീയ കൊലപാതകക്കേസുകള്‍ സി.ബി.ഐ അന്വേഷിക്കുന്നത് സര്‍ക്കാര്‍ ഭയക്കുന്നുവെന്ന് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. ചാവക്കാട്ടെ കോണ്‍ഗ്രസ് നേതാവ് പുന്ന നൗഷാദിന്റെ ഘാതകരെ പിടികൂടുന്നതിലുള്ള കാലതാമസത്തില്‍ പ്രതിഷേധിച്ച് ഡി.സി.സി സംഘടിപ്പിച്ച ഡി.ഐ.ജി ഓഫിസ് മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇത് പ്രതികളെ സംരക്ഷിക്കുക മാത്രമല്ല ജനങ്ങളുടെ സമാധാന ജീവിതം ഇല്ലാതാക്കുകയും ചെയ്യും.
പുന്ന നൗഷാദ് വധക്കേസ് അന്വേഷണം സി.ബി.ഐയെ ഏല്‍പ്പിക്കണം. സി.ബി.ഐക്ക് മാത്രമേ യഥാര്‍ഥ പ്രതികളെ അറസ്റ്റ് ചെയ്യാനാകൂ. പ്രതികളെ സംരക്ഷിക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന നയമാണ് സംസ്ഥാന സര്‍ക്കാരിന്റേത്. അതിനാലാണ് കാസര്‍കോട് ഇരട്ടക്കൊലപാതകക്കേസിലും ശുഹൈബ് കൊലപാതകക്കേസിലും സി.ബി.ഐ വേണ്ടെന്ന് വാദിക്കാന്‍ ലക്ഷങ്ങള്‍ നല്‍കി സര്‍ക്കാര്‍ ഡല്‍ഹിയില്‍ നിന്ന് അഭിഭാഷകരെ ഇറക്കിയത്. നൗഷാദ് കൊല്ലപ്പെട്ടിട്ട് 22 ദിവസം കഴിഞ്ഞിട്ടും പൊലിസിന് പ്രധാന പ്രതികളെ പിടിക്കാനായില്ല. ലുക്ക് ഔട്ട് നോട്ടിസ് മാത്രം പുറത്തിറക്കിയിരിക്കുകയാണ്. നൗഷാദിന്റെ കുടുംബത്തെ കെ.പി.സി.സി സംരക്ഷിക്കുമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. ടി.എന്‍ പ്രതാപന്‍ എം.പി അധ്യക്ഷത വഹിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."