ഫാസിസത്തിന്റെ ഒളി അജണ്ടകള്‍ സമുദായം കരുതിയിരിക്കുക: എസ്.കെ.എസ്.എസ്.എഫ്
ആലപ്പുഴ: സമുദായ ഭിന്നിപ്പ് ഉണ്ടാക്കി രാഷ്ട്രീയ ലാഭത്തിനായി ശ്രമിക്കുന്ന സംഘപരിവാര ഒളിഅജണ്ടകള്‍ സമുദായ നേതൃത്വം കരുതിയിരിക്കണമെന്ന് എസ്.കെ.എസ്.എസ്.എഫ് എയര്‍പോര്‍ട്ട് മാര്‍ച്ച് ജില്ലാ സമര സംഗമം അഭിപ്രായപ്പെട്ടു.
പൂക്കോട്ടും പാടത്ത് അമ്പലപ്രതിഷ്ട തകര്‍ത്തും റിയാസ് മൗലവി വധവും ഫൈസല്‍ വധവും നല്‍കുന്ന സന്ദേശം ആശങ്ക ഉയര്‍ത്തുന്നു.
കുതന്ത്രങ്ങളെ തിരിച്ചറിഞ്ഞ് തോല്‍പ്പിക്കുന്നതില്‍ മതേതര കേരളം കാണിക്കുന്ന കൂട്ടായ്മയാണ് ഏക പ്രതീക്ഷയെന്നും സംഗമം അഭിപ്രായപ്പെട്ടു. ജില്ലാ പ്രസിഡന്റ് അസയ്യിദ് അബ്ദുള്ള തങ്ങളുടെ അധ്യക്ഷതയില്‍ സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം നവാസ് എച്ച്. പാനൂര്‍ ഉദ്ഘാടനം ചെയ്തു.
ജനറല്‍ സെക്രട്ടറി മവാഹിബ് അരീപ്പുറം, നിയാസ് മദനി, ശാഫി റഹ്മത്തുള്ള, നാസിം വലിയമരം, സ്വാദിഖ് അന്‍വരി, ഹാഷിം നീര്‍ക്കുന്നം, ഉവൈസ് പതിയാങ്കര, നൈസാം ഹുസൈന്‍, മാഹീന്‍ ഫൈസി, അമീര്‍ ഹുസൈന്‍ കുന്നുമ്മ പ്രസംഗിച്ചു.
Comments (0)
Disclaimer: "The website reserves the right to moderate, edit, or remove any comments that violate the guidelines or terms of service."